Posts

കിച്ചൻ

Image
 തുലാമഴ തകർത്തു പെയ്യുകയാണ്... മഴയും ഇടിയും മിന്നലും ഇരുട്ടുമെല്ലാം ആദ്യമായി ഭയപ്പെടുത്തുന്നത്  പോലെ .... ഞാൻ മരിച്ചിട്ടേ നീ പോകാവൂ അമ്മിണി..... എപ്പോഴുമുള്ള എന്റെ വാക്കുകൾ വക വക്കാതെ അവൾ യാത്രയായി....ഇനിയിപ്പോൾ ഈ വലിയ തറവാട്ടിൽ ഞാനും കിച്ചനും മാത്രം... അധ്യാപകൻ കൂടി ആയതിനാലാകും താൻ മക്കൾക്ക് കർക്കശക്കാരനായ അച്ഛൻ ആയത്.... അതുകൊണ്ട് തന്നെ മക്കൾക്ക് അടുപ്പം അമ്മയോടായിരുന്നു... രണ്ടു മക്കളും പുറം നാടുകളിൽ കുടുംബവുമായി ജീവിക്കുന്നു... വർഷത്തിൽ ഒരിക്കൽ നാട്ടിലെത്തിയാലും ഈ തറവാട്ടിൽ ഞങ്ങൾക്കൊപ്പം താമസിക്കാൻ മക്കൾ താല്പര്യം കാണിക്കാറില്ല... അവർ സ്വന്തമായി ഉണ്ടാക്കിയ വീടുകളിൽ താമസത്തിനു ക്ഷണിക്കുമെന്ന് ആദ്യമൊക്കെ ആഗ്രഹിക്കുമായിരുന്നു .... ഒരിക്കൽ പോലും അവർ വിളിച്ചില്ല....മക്കളോടൊപ്പം നിൽക്കുവാനുള്ള ആഗ്രഹം കാരണം അമ്മിണി ഒന്നോ രണ്ടോ ദിവസം അവരോടൊപ്പം പോയി നിൽക്കുമായിരുന്നു ... പിന്നീട് പോയി കാണാറുമില്ല..... മക്കൾക്ക് ഞങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കുവാനോ കൂടെ രണ്ടു ദിവസം താമസിക്കുവാനോ സമയമില്ല എങ്കിലും കിച്ചനെ രാഘവൻ മാഷ്  ഞങ്ങൾക്ക് ഒരു കൂട്ടിനായി നൽകിയത് മക്കൾക്ക് ഇഷ്ടം ആയില്ല.... വയസ്...

വാകമരത്തണലിൽ

Image
"ശാലു കാളിങ് "... ബാങ്കിലെ തിരക്കുകൾക്കിടയിൽ വന്ന ഫോൺ വിളി തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്..... ഒരു കാലത്ത് ഫോണിൽ ഏറ്റവും അധികം പ്രാവശ്യം വന്നിരുന്ന കാൾ ആണ്.., അന്നും ഇന്നും അത്രയും പ്രാവശ്യം വേറെ ആരെങ്കിലും വിളിച്ചിട്ടുണ്ടാകില്ല.. മുന്നിൽ ആളുകൾ ഇരിക്കുന്നതിനാൽ കാൾ എടുക്കാൻ സാധിച്ചില്ല.... തിരക്കൊന്ന് ഒഴിയാൻ കാത്തിരുന്നു... പക്ഷെ അതിനു മുന്നെ വീണ്ടും വിളി എത്തി.... ഈ പ്രാവശ്യം കാൾ എടുത്തു... കിച്ചു... ഞാൻ ശാലു ആണ്..... മനസ്സിലായോ?? ഒന്ന് മൂളാൻ അല്ലാതെ വേറെ ഒന്നും വരുന്നില്ല... എനിക്കൊന്ന് തന്നെ കാണണം... നമ്മുടെ പഴയ സ്ഥലം തന്നെ മതി....അധികം ഞാൻ ബുദ്ധിമുട്ടിക്കില്ല.... ഒരു അര മണിക്കൂർ.... നാളെ വൈകിട്ട് അഞ്ച് മണിയോടെ ഞാൻ അവിടെ ഉണ്ടാകും..... ബാങ്കിൽ നിന്നും താൻ ഒന്ന് അഡ്ജസ്റ്റ് ചെയ്തു ഇറങ്ങു.... ഫോൺ കട്ടായി... ഞാൻ ബാങ്കിലാണ് ജോലി ചെയ്യുന്നതെന്ന് ശാലുവിന് എങ്ങനെ അറിയാം?? ഒന്നും മനസ്സിലാകുന്നില്ല.. ജോലിയിൽ ശ്രദ്ധിക്കുവാൻ സാധിക്കുന്നില്ല.,.. ബാങ്കിൽ ഇരുന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോൾ സുഖമില്ല എന്ന കാരണം മാനേജറെ ധരിപ്പിച്ചു പുറത്തു ചാടി..... ചുമ്മാ ഒരു ഡ്രൈവ്..... അതാകും നല്ലത...

അച്ചു

Image
 വെറും മൂന്ന് മാസം മാത്രം നീണ്ട വിവാഹജീവിതം അവസാനിപ്പിച്ചു കോടതി മുറിയിൽ നിന്നും ഞാനും രശ്മിയും ഇറങ്ങി.... കാറുകൾ രണ്ടു ദിശകളിലേക്ക്..... പ്രിയ സ്നേഹിതൻ അമൽ ആണ് എന്റെ കൂടെ..... നന്ദു.... അച്ചുവിനെ ഓർമ്മ ഉണ്ടോ?? അവളോട്‌ ചെയ്ത ക്രൂരതകൾക്കെല്ലാം നീ അനുഭവിച്ചേ മതിയാകു.... അമലിന്റെ വാക്കുകൾ കൂരമ്പുകൾ പോലെ നെഞ്ചിൽ തറച്ചു... ഡിഗ്രി ഒന്നാം വർഷ ക്ലാസ്സിൽ അവസാന ചാൻസിൽ പ്രവേശനം ലഭിച്ചു ക്ലാസ്സിൽ ചെന്നപ്പോൾ ആദ്യം കണ്ട മുഖം അച്ചുവിന്റെ ആയിരുന്നു... പഠനത്തിൽ മിടുക്കി.... ഉഴപ്പാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിയ ഞാൻ കൂട്ടുകാരോടുള്ള ബെറ്റിന്റെ പുറത്താണ് അച്ചുവിനോട് ഇഷ്ടം പറഞ്ഞത്..... എനിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറിയപ്പോൾ പിന്നെ അത് വാശി ആയി... പിന്നീടങ്ങോട് അച്ചുവിനെക്കൊണ്ട് ഇഷ്ടമാണെന്നു പറയിക്കാനുള്ള തന്ത്രങ്ങൾ ആയിരുന്നു.... കുറച്ചു സെന്റിമെന്റൽ ബ്ലാക്‌മെയ്‌ലിംഗ് കൂടി ആയപ്പോൾ അവൾ സമ്മതം മൂളി.... അമ്മയും അച്ചുവും മാത്രം അടങ്ങുന്ന കുടുംബം..... അച്ചു ആണേൽ  പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ മുതൽ കൊച്ചു കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുമുണ്ട്.... അവൾക്ക് കിട്ടുന്ന വരുമാനം എല്ലാം പിന്നീടെന...

തീരങ്ങൾ

Image
 ഈ കടൽത്തീരത്ത് ഇത്രയും നെഞ്ചിടിപ്പോടെ നിൽക്കുന്നത് ആദ്യമായിട്ടാണ്....ഒരു നിമിഷം കൊണ്ടു ജീവിതം തന്നെ മാറി മറിഞ്ഞ അവസ്ഥ.... അച്ഛനും അമ്മയും പ്രിയേച്ചിയും ഞാനും...... ഞങ്ങളുടെ സ്നേഹം നിറഞ്ഞു തുളുമ്പുന്ന കുഞ്ഞു കുടുംബം.... കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള ഫ്ലാറ്റ്.... ഞങ്ങളുടെ സ്വർഗ്ഗ സമാനമായ വീട്.... അച്ചന്റെയും അമ്മയുടെയും നാട് കണ്ണൂർ ആണെന്ന് മാത്രമേ ഞങ്ങൾക്കറിയൂ... സ്നേഹിച്ചു കല്യാണം കഴിച്ചതിന്റെ പേരിൽ നാടും വീടും ഉപേക്ഷിക്കേണ്ടി വന്നവരാണ് അച്ചനും അമ്മയും....അതുകൊണ്ട് തന്നെ ബന്ധുക്കൾ ഇല്ലാത്തവർ... അച്ഛനും അമ്മയും ഗവണ്മെന്റ് ഉദ്യോഗസ്ഥർ... പ്രിയേച്ചിയും ഞാനും തമ്മിൽ അഞ്ച് വയസ്സിന്റെ വ്യത്യാസം ഉണ്ട്..... അമ്മ, ചേച്ചി എല്ലാത്തിലും ഉപരി എന്റെ ഏറ്റവും നല്ല സുഹൃത്ത്‌..... എന്നെ സംബന്ധിച്ച് പ്രിയേച്ചി കൈകാര്യം ചെയ്യുന്ന റോളുകൾ പലതാണ്.. ഇന്ന് പ്രിയേച്ചിയെ പെണ്ണ് കാണാൻ വന്നവർ ആണു ഞങ്ങളുടെ അല്ല എന്റെ മാനസികാവസ്ഥ തന്നെ മാറ്റി മറിച്ചത്... ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും മകൻ അല്ലത്രേ... അവർ എടുത്ത് വളർത്തിയത് ആണത്രേ.... കേട്ട കാര്യം സത്യമോ നുണയോ ഒന്നും അറിയില്ല.... ബൈക്കും എടുത്ത് ഇറങ്ങി അപ്പോൾ തന്...

മാതൃക ദമ്പതികൾ

Image
 വക്കീൽ വേഷം ഒരു പാട് ആഗ്രഹിച്ചു നേടിയെടുക്കപ്പെട്ട സ്വപ്നം ആയിരുന്നത് കൊണ്ടു ജോലിയോട് ആത്മാർത്ഥത പുലർത്താൻ എപ്പോഴും ശ്രമിക്കാറുണ്ട്... അതുകൊണ്ട് തന്നെ ആകാം പേരെടുത്ത വക്കീൽ ആകാൻ സാധിച്ചതും... വിവാഹ മോചനം ഒരു ഫാഷൻ പോലെ ആയതു കൊണ്ട് ഈയിടെയായി വരുന്ന കേസുകളിലോ കക്ഷികളിലോ പ്രത്യേകിച്ച് പുതുമ ഒന്നും തോന്നാറില്ല... പക്ഷെ ഇന്ന് വന്നു പോയ ഹരി എന്തു കൊണ്ടോ വ്യത്യാസം തോന്നിപ്പിച്ചു... ഹരിയും ഹേമയും സ്നേഹിച്ചു കല്യാണം കഴിച്ചവർ ആണ് ...ആറു വർഷത്തെ ഒച്ചപ്പാടും ബഹളവും ഇല്ലാത്ത ദാമ്പത്യ ജീവിതം അവസാനിപ്പിക്കാം എന്ന് ഹേമ ആണ് പറഞ്ഞതത്രേ... ഹരിക്കത് ഉൾക്കൊള്ളാൻ പറ്റുന്നതിലും അധികം ആയിരുന്നു... പക്ഷെ ഹേമ തീരുമാനത്തിൽ ഉറച്ചു നിൽക്കുക ആണ്.... വക്കീലിനെ കണ്ട് അപ്പോയ്ന്റ്മെന്റ് എടുത്തു വരണം.... അല്ലെങ്കിൽ ഹേമ വക്കീൽ നോട്ടീസ് അയക്കുമെന്ന് പറഞ്ഞതിൻ പ്രകാരം ആണ് ഹരി എന്നെ കാണാൻ എത്തിയത്. തീർച്ചും മറിച്ചും ചോദിച്ചിട്ടും ഹരിയുടെ വായിൽ നിന്നും എന്താണ് അവർക്കിടയിലുള്ള പ്രശ്നമെന്ന് മനസിലാക്കാൻ പറ്റിയില്ല... മാത്രമല്ല ഹരിക്ക് തന്നെ അതിനെ കുറിച്ച് ഒരു ധാരണയും ഇല്ലാ എന്ന് മനസ്സിലാകുകയും ചെയ്തു...പിറ്റേ ദിവസത്തേക്ക് അപ...

സ്വർഗം

Image
എത്ര പെട്ടെന്നാണ് കാലങ്ങൾ കടന്നു പോയത്... അമ്മുക്കുട്ടിയുടെ വിവാഹം ആണ് നടക്കാൻ പോകുന്നത്.... അവൾ പോയി കഴിഞ്ഞാൽ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും?? അനിതയുടെ കയ്യും പിടിച്ചു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ഉണ്ടാകാൻ പോകുന്ന ഭൂകമ്പം നല്ല നിശ്ചയം ഉണ്ടായിരുന്നു എനിക്ക്.... തറവാടിന്റെ പേരും പ്രശസ്തിയും പറഞ്ഞു അനിതക്കു കിട്ടിയിട്ടുള്ള മാനസിക പീഢനങ്ങൾ ചില്ലറയല്ല.... പക്ഷെ ഇല്ലാത്ത സ്വർണ്ണ മോഷണക്കുറ്റം ചുമത്തി അനിതയെ തല്ലി ചതക്കുന്നത് കണ്ടതോടെ തറവാട്ടിൽ നിന്നും പടിയിറങ്ങി... എറണാകുളത്ത് നിന്നും  വയനാട്ടിലേക്ക് ട്രാസ്‌ഫെർ വാങ്ങി ഞങ്ങളുടെ ലോകം കെട്ടിപ്പെടുത്തു... അനിതയും ജോലിക്ക് കയറി...ആരോരുമില്ലാത്ത അവസ്ഥയിലും ഞങ്ങൾ സന്തോഷം കണ്ടെത്തി.... നാട്ടിലുള്ള വളരെ അടുത്ത സുഹൃത്തുക്കൾ വഴി രണ്ടു വീടുകളിലെയും വിശേഷങ്ങൾ ഒരു പരിധി വരെ അറിഞ്ഞിരുന്നു.... കല്യാണം കഴിഞ്ഞു രണ്ടു വർഷം ആയിട്ടും കുഞ്ഞുങ്ങൾ ആകാതിരുന്നപ്പോഴാണ് ഞങ്ങൾ ഡോക്ടറെ കാണുവാൻ തീരുമാനിച്ചത്... ഒരിക്കലും കുട്ടികൾ ഉണ്ടാകില്ല എന്ന നിഗമനത്തിൽ ഡോക്ടർമാർ  കയ്യൊഴിഞ്ഞു...... പല ആശുപത്രികൾ... ആയുർവ്വേദം... അലോപ്പൊതി... ഹോമിയോ.... കാണാത്ത ഡോക്ടർമാർ ഇല്ലാ...

നിഴൽ

Image
വെള്ളിയാഴ്ച്ചയിലെ തിരക്കേറിയ ക്ലാസ്സുകൾ തീർത്ത് ഫ്ലാറ്റിലെത്തി ..... മനസ്സ് കാർമേഘം വന്നു മൂടിയ പോലെ... നെഞ്ച് ക്രമാതീതമായി  മിടിക്കുന്നു.. ഗണിതത്തിൽ ബിരുദാനന്തര ബിരുദം എടുത്ത് അധ്യാപനം തിരഞ്ഞെടുത്തത് അത് ഇഷ്ടമേഘല ആയത് കൊണ്ടാണോ??  എറണാകുളത്തെ കോളേജുകളിലൊന്നും ജോലി കിട്ടാഞ്ഞത് കൊണ്ടാണോ തിരുവനന്തനപുരം തിരഞ്ഞെടുത്തത്??  അച്ചന്റെയും അമ്മയുടെയും മരണ ശേഷം കൊച്ചിയിലേക്കുള്ള യാത്ര പോലും വേണ്ടാന്ന് വച്ചു ഈ അജ്ഞാതവാസം  തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. ഇന്ന് രാവിലെ ആണ് കീർത്തിയുടെ ഫോൺ വിളി വന്നത്... പി ജി ഗെറ്റ് ടുഗെതർ... അവളുടെ വിശേഷങ്ങളും ആർക്കും പിടി കൊടുക്കാതെ നടക്കുന്ന എന്നോടുള്ള പരിഭവങ്ങളും......അവൾക്ക് ഒരു മാറ്റവും ഇല്ല.... ഞായറാഴ്ച നീ വന്നേ പറ്റു എന്നും പറഞ്ഞു അവൾ ഫോൺ വച്ചു... ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ദിനങ്ങൾ... കോളേജ് കാലഘട്ടത്തിലെ വെറും ഒരു പ്രണയം ആയിരുന്നില്ല ഞാനും ജെറിയും തമ്മിൽ... സംഗീതം ആയിരുന്നു ഞങ്ങളെ ഒരുമിപ്പിച്ചത്.. കോളേജിലെ ഏതു പരിപാടിക്കും ഞങ്ങൾ പാടി തകർക്കുമായിരുന്നു... ഞങ്ങളുടെ പ്രണയസല്ലാപങ്ങൾ ഭൂരിഭാഗവും സംഗീതത്താൽ നിറഞ്ഞു നിന്നിരുന്നു... പി ജി...

വീണ

Image
ഹായ് റിഷി..... ഓഫീസിലെ വളരെ പ്രധാനപ്പെട്ട മീറ്റിംഗിനിടയിൽ ആണ് മെസ്സഞ്ചറിലെ മെസേജ് നോട്ടിഫിക്കേഷൻ കണ്ടത്.... അയച്ച ആളുടെ പേര് കണ്ടതോടെ അത് തുറന്ന് നോക്കണമെന്ന് തോന്നി എങ്കിലും സാധിച്ചില്ല... പക്ഷെ അതോടെ മനസ്സ് അസ്വസ്ഥം ആയ പോലെ... ഒരു വിധത്തിൽ ഓഫീസിലെ തിരക്കേറിയ കാര്യങ്ങൾ തീർത്ത് ഇറങ്ങുമ്പോൾ സമയം രാത്രി പത്തുമണി... പാർക്കിങ്ങിൽ എത്തി കാറിൽ കയറിയിരുന്നു... ദുബായിൽ എത്തിയിട്ട് ഇരുപത് വർഷം കഴിഞ്ഞിരിക്കുന്നു... യന്ത്രം പോലെ ജീവിക്കാൻ തുടങ്ങിട്ട് എന്ന് മറ്റൊരു ഭാഷയിൽ പറയാം... വീണ... നാട്ടിൽ വീടിനടുത്താണ് അവളുടെ വീട്.... കോളേജിൽ പഠിക്കുന്ന കാലം മുതൽ അവൾ ഒരു കുളിരായി മനസ്സിലുണ്ടായിരുന്നു... പക്ഷെ പറയാനുള്ള ധൈര്യം ഇല്ലായിരുന്നു... അവളുടെ നോട്ടത്തിലും ഭാവത്തിലും എന്നോടുള്ള പ്രണയം ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു.. പക്ഷെ പഠനം,  ജോലി... വലിയ സ്വപ്നങ്ങൾ എന്നെ സ്വാർത്ഥൻ ആക്കി.... ദുബായിൽ ജോലി ലഭിച്ചു പോരുമ്പോൾ ഉയർന്ന നിലയിൽ എത്തുക എന്നത് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു.. ഉയർന്ന ജോലി,  ജീവിതസാഹചര്യങ്ങൾ..... എല്ലാം മാറി മറിഞ്ഞു... ലഭിക്കുന്തോറൂം വീണ്ടും വീണ്ടും വെട്ടിപ്പിടിക്കാനുള്ള ആവേശം വർധിച...

അതിജീവനം

Image
ഉറക്കത്തിൽ നിന്നും  കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.... ഒരു കണ്ണു മാത്രമേ തുറക്കാൻ പറ്റുന്നുള്ളു... മറ്റേ കണ്ണിൽ എന്തോ ഒട്ടിച്ചിട്ടുണ്ട്... തല അനക്കുമ്പോഴൊക്കെ വേദന... എന്നിരുന്നാലും ചുറ്റും നോക്കി.... ഒരു ആശുപത്രിയിൽ ആണെന്ന് മനസ്സിലായി... പരിസരത്തൊന്നും ആരുമില്ല... കുറച്ചു കിടക്കകൾക്ക് അപ്പുറത്ത് വേറെ ആരോ കിടപ്പുണ്ട്.. എണീറ്റിരിക്കുവാൻ ശ്രമിച്ചു.... ശരീരം മുഴുവൻ വേദന....  കണ്ണു തുറന്നത് കണ്ടിട്ടാവാം ഒരു നേഴ്സ് അടുത്തു വന്നു.... ചോദിക്കന്നതൊന്നും മനസ്സിലാകുന്നില്ല... അതു മനസ്സിലാക്കിയത് കൊണ്ടാവാം ഇംഗ്ലീഷിൽ ആയി ചോദ്യങ്ങൾ...രോഗവിവരങ്ങൾ ആണ് ചോദിക്കുന്നത്..   അതിനൊന്നും ചെവി കൊടുക്കാതെ എന്നെക്കുറിച്ച് തന്നെ  ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവർ പോയി.  എന്തൊക്കെ ആണ് സംഭവിച്ചത്??? ഓർക്കുവാൻ ശ്രമം നടത്തി.... ഇല്ലാ.... ഒന്നും ഓർമ്മ വരുന്നില്ല... ഞാൻ ആരാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ല... ഓർക്കുവാൻ ശ്രമിക്കുന്തോറും തല വെട്ടിപ്പൊളിയാൻ തുടങ്ങി.... ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ.... ഞാൻ ഉറക്കെ അലറി...  ഒരു ഡോക്ടർ എന്റെ അടുത്തു വന്നിരുന്നു... അ...

യാത്രകൾ

Image
പ്രൗഡിയോടെ നിലകൊള്ളുന്ന ഹിമാലയൻ മലനിരകളുടെ താഴ്‌വരയിൽ സഞ്ചാരികളുടെ പറുദീസയായ മനാലി... യാത്രകൾ ഹരമായി തുടങ്ങിയ കാലം മുതലുള്ള സ്വപ്നമാണ് കുളു മനാലി യാത്ര.... സ്കൂൾ കാലങ്ങളിൽ ചെറിയ വിനോദയാത്രക്ക് പോലും അനുവാദം ലഭിക്കാതിരുന്നതാകാം യാത്രകളോട് ഭ്രാന്തമായ അഭിനിവേശം ഉള്ളിന്റെ ഉള്ളിൽ ഉടലെടുത്തത്... പെണ്ണാണ് അടങ്ങി ഒതുങ്ങി കഴിഞ്ഞോളണം എന്ന ജല്പനങ്ങൾ യാത്രകളെ പ്രണയിക്കാനുള്ള വാശിയിലുമെത്തിച്ചു... ഡോക്ടറാകണം ടീച്ചറാകണം.... പതിവ് ശബ്ദങ്ങളിൽ ലോകം മുഴുവൻ ചുറ്റിക്കാണണം എന്ന എന്റെ സ്വപ്നം വേറിട്ടു നിന്നു... സ്വപ്നം ഉറക്കെ പറഞ്ഞിട്ടുള്ളപ്പോഴെല്ലാം കേട്ടിട്ടുള്ള പരിഹാസങ്ങൾ  യാത്രയെന്ന വികാരത്തെ ബലപ്പെടുത്തി... ഏററവും മിടുക്കിയായി പഠിച്ചു ജോലിയിൽ പ്രവേശിച്ചു ലഭിച്ച  വരുമാനം സൊരുക്കൂട്ടിയത്  ലൈസെൻസ് എടുക്കുവാനും ബുള്ളറ്റ് എന്ന  യാത്രകളിലേക്കുള്ള ആദ്യ ചുവടു വയ്പ്പിനുമാണ് ... ഒച്ചപ്പാടും വഴക്കും മാത്രം കണ്ടു വളർന്നത് കൊണ്ട് കല്യാണം കഴിപ്പിച്ചു ഭാരം ഇറക്കിവെക്കാനുള്ള ചേട്ടന്റെ ഉദ്യമത്തെ എതിർത്തത് കൊണ്ട്  വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ യാതൊരു വേദനയും തോന്നിയില്ല.... ലോകം കാണുവാനു...

വർഷങ്ങൾ പെയ്തൊഴിയുമ്പോൾ

Image
എത്ര വർഷങ്ങൾക്ക് ശേഷം ആണ് ഞാനും അഭിയും കണ്ടുമുട്ടുന്നത്.. കൃത്യം ആയി പറഞ്ഞാൽ പതിനഞ്ച് വർഷം....  ഞാൻ ആറിലും അഭി എട്ടിലും പഠിക്കുമ്പോഴാണ് ഞങ്ങൾ അവസാനം കണ്ടത്... കൊച്ചി നേവൽ ക്വാർട്ടേഴ്സിലെ അടുത്തടുത്ത ഫ്ളാറ്റുകളിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.. വളരെ സ്നേഹസമ്പന്നരായ അയൽവാസികൾ....ഒരു കുടുംബം പോലെ ആണ് ഞങ്ങൾ കഴിഞ്ഞിരുന്നത്... ഞാനും അഭിയും എപ്പോഴും ഒരുമിച്ചായിരുന്നു... സ്കൂളിൽ പോകുന്നതും കളിക്കുന്നതും.... വിശാഖിലേക്ക് മാറ്റം കിട്ടി അവർ പോകുമ്പോൾ ഞാനും അവനും ഒരുപാട് കരഞ്ഞു.... അവൻ പോയതിനു ശേഷമാണ് ഒറ്റ മകളായി ജനിച്ചതിന്റെ വിഷമം ഞാനറിഞ്ഞു തുടങ്ങിയത്... പക്ഷെ കത്തുകളിലൂടെയും ഫോണിലൂടെയും ഞങ്ങൾ ബന്ധം നിലനിർത്തി... എന്ത് വിശേഷമുണ്ടായാലും അവനോട് പറഞ്ഞാലേ എനിക്ക് സമാധാനം ആകു.... അവനു തിരിച്ചും... കാലങ്ങൾ കഴിഞ്ഞിട്ടും ഞങ്ങളുടെ ആത്മബന്ധത്തിന് ആഴം കൂട്ടിയതേ ഉള്ളു... ഒരുപാട് കാലങ്ങൾ കഴിഞ്ഞ് കാണുന്നതിന്റെ അമിതാഹ്ലാദമാണ്‌ ഞങ്ങൾക്ക്... അച്ഛനമ്മമാർ വർത്താനം തുടങ്ങിയപ്പോൾ ഞങ്ങൾ പതുക്കെ പുറത്തേക്കിറങ്ങി... എത്ര സംസാരിച്ചാലും തീരാത്ത വിശേഷങ്ങൾ ഞങ്ങൾക്ക് എപ്പോഴും പറയാനുണ്ടാവും ... ഊണ് കഴിക്കാൻ വരൂ മക്കളെ.....

ജൂഹു

Image
കോട്ടയം ജില്ലയിലെ ചമ്പക്കരയിൽ സ്ഥിതി ചെയ്യുന്ന പള്ളിയങ്കണവും വിദ്യാലയവും  അതിനോട് ചേർന്നുള്ള അനാഥാലയവും മാത്രം ആയിരുന്നു എന്റെ ലോകം..അനാഥാലയത്തിലെ  അമ്മത്തിട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നൂറോളം കുഞ്ഞുങ്ങളിൽ ഒരാൾ... കുഞ്ഞുങ്ങൾ എല്ലാവരും തമ്മിൽ വല്ലാത്ത ആത്മബന്ധം ആണ്... നല്ല വിദ്യാഭാസം, ചിട്ടയായ ശിക്ഷണം... ഇരുപത് വയസ്സു കഴിഞ്ഞാൽ ആൺകുട്ടികൾക്ക് സ്വന്തം നിലയിൽ പോകാം... പെൺകുട്ടികൾക്ക് പഠനവും ജോലിയും വിവാഹവും എല്ലാം നല്ല രീതിയിൽ നടത്തിക്കൊടുക്കും... അടുത്തടുത്ത ദിവസങ്ങളിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ടതു കൊണ്ടാണോ അതോ ഓർമ്മ വച്ച നാൾ മുതൽ ഒരുമിച്ച് കളിച്ചു വളർന്നത് കൊണ്ടാണോ എന്നറിയില്ല ഞാനും ജെറിയും നല്ല കൂട്ടാണ്... വളരുന്തോറും ഞങ്ങളുടെ സ്നേഹബന്ധവും ദൃഢമായിക്കൊണ്ടിരുന്നു... ഡിഗ്രി പഠനം പൂർത്തിയാക്കി ജെറി അനാഥാലയത്തോടു വിട പറഞ്ഞു.... വികാരിയച്ചൻ അവനു എറണാകുളത്തു ഒരു ഓഫീസിൽ ജോലിയും തരാക്കി കൊടുത്തു... ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം എടുത്ത എനിക്ക്  പള്ളിവക ആശുപത്രിയിൽ കൗൺസിലർ ആയി നിയമനവും ലഭിച്ചു...രണ്ടു വർഷം കഴിഞ്ഞപ്പോൾ  എറണാകുളത്തെ ഓഫീസിൽ നിന്നും ജെറി മുംബൈയിലേക്ക്...

വിദ്യാലയം

Image
എട്ടാം  ക്ലാസ്സിൽ പഠിക്കുന്ന മകൻ അപ്പു  സയൻസ് എക്സിബിഷനിൽ ഒന്നാം സ്ഥാനം വാങ്ങിയ കാര്യം പറഞ്ഞപ്പോഴാണ് ജേക്കബ് മൂലമറ്റത്തു സ്ഥിതി ചെയ്യുന്ന  കരുണ റെസിഡൻഷ്യൽ  സ്കൂൾ  വിശേഷങ്ങൾ പറഞ്ഞത്... കുട്ടികളുടെ ബുദ്ധിപരമായ കഴിവുകൾ പുറത്തു കൊണ്ടു വരാൻ നമ്മുടെ നാട്ടിൽ തന്നെ ഇങ്ങനെ ഒരു സ്കൂൾ ഉള്ള വിവരം അധികം ആർക്കും അറിയില്ല എന്നും വളരെ കുറഞ്ഞ ഫീസ് വാങ്ങി  ആണ് അവിടെ വിദ്യാഭ്യാസം നൽകുന്നത് എന്നും കേട്ടപ്പോൾ വലിയ കൗതുകം തോന്നി... വിദ്യാഭ്യാസം കച്ചവടം ആയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരു സ്കൂൾ??  അപ്പോൾ അതിൽ എന്തെങ്കിലും കള്ളത്തരം ഉണ്ടാകില്ലേ ജോസഫ്??  ഏതൊരു മലയാളിയെയും പോലെ എന്റെ മനസ്സും നെഗറ്റീവ് ആയി ചിന്തിച്ചു...  ജോസഫ് പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു.... ഞാൻ കേട്ട കാര്യങ്ങൾ പറഞ്ഞു എന്നെ ഉള്ളു സർ... കഷ്ടിച്ച് മാർക്ക്‌ വാങ്ങി പാസ് ആകുന്ന എന്റെ മക്കൾക്ക്‌ വേണ്ടി ഞാൻ ആ സ്കൂളിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചിട്ടു കാര്യം ഇല്ലാലോ?? ബാങ്കിൽ നിന്നും തിരിച്ചു പോരുമ്പോഴും വീട്ടിൽ എത്തിയിട്ടും ജേക്കബ് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു മനസ്സിൽ... ഇന്നത്തെ കച്ചവട വിദ്...

ഗുരു

Image
വിനീത.... നീ എന്തിനാ കരയുന്നത്?? ഒരു ബോധവും ഇല്ലാത്ത മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ ഇങ്ങനെയൊക്കെയേ പ്രതികരിക്കു... പറഞ്ഞിട്ട് കാര്യം ഇല്ലാ... സഹപ്രവർത്തകരായ അധ്യാപക സുഹൃത്തുക്കൾ എത്ര സമാധാനിപ്പിച്ചിട്ടും സങ്കടം അങ്ങോടു മാറുന്നില്ല... പത്താം ക്ലാസ്സിലെ ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്നും ക്ലാസ്സ്‌ സമയത്തു പിടികൂടിയ മൊബൈലിലെ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു..പ്രണയ സല്ലാപങ്ങൾ അതിരു വിടുന്നതായിരുന്നു... മൊബൈൽ വാങ്ങിയെടുത്തു മാതാപിതാക്കളെ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു... ഞങ്ങളുടെ മകളെ ഞങ്ങൾക്ക് വിശ്വാസം ആണ്... ടീച്ചർ പഠിപ്പിക്കുന്ന കാര്യങ്ങൾമാത്രം നോക്കിയാൽ മതി.... അവരുടെ പ്രതികരണം കേട്ട് ഞെട്ടിത്തരിച്ചു പോയി... അധ്യാപനം തുടങ്ങിയിട്ട് ഇരുപത് വർഷങ്ങൾ ആയി... ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ജോലിയാണ്... സഹപ്രവർത്തകർക്ക് ഇതുപോലെയുള്ള പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും തനിക്കിത് ആദ്യമാണ്.. സ്കൂൾ കാലങ്ങൾ മനസ്സിലേക്ക് പെട്ടെന്ന് കയറി വരുന്നു... അന്ന് തൊട്ടിന്നു വരെ അധ്യാപകരുടെ അനുഗ്രഹങ്ങളെ നിധി പോലെ ആണ് മനസ്സിൽ കണ്ടിട്ടുള്ളത്... എത്ര കർക്കശക്കാരായ അധ്യാപകരുടെ ശിക്ഷണത്തിൽ ആണ് വളർന്ന...

ഗെറ്റ് ടുഗെതർ

Image
ജ്യോതി.... ഒന്നിവിടം വരെ വരു.... അടുക്കള പണികൾ  തീർത്തു ഒന്നു കിടന്നാൽ മതി എന്ന ചിന്തയിൽ തിടുക്കത്തിൽ ജോലികൾ തീർക്കുമ്പോഴാണ് സുരേഷേട്ടന്റെ വിളി... ഹാളിലേക്ക് ചെന്നു.... മൊബൈൽ കയ്യിലേക്ക് നൽകി... നിനക്കുള്ള കാൾ ആണ് ജ്യോതി... പ്ലസ് ടുവിന് കൂടെ പഠിച്ച ജെൻസി ആണ്....  അടുത്ത ഞായറാഴ്ച എറണാകുളത്തു വച്ച് പ്ലസ് ടു ബാച്ചിന്റെ ഗെറ്റ് ടുഗെതർ ആണത്രേ... എന്തായാലും ചെല്ലണം എന്നും പറഞ്ഞു... ഫോൺ തിരികെ ചേട്ടന്റെ കയ്യിൽ കൊടുത്ത് അടുക്കളയിലേക്കു തിരിച്ചു പോയി.. വീട്ടിലെ കഷ്ടപ്പാട് മൂലം പ്ലസ് ടു വിന് നല്ല മാർക്ക്‌ വാങ്ങിയിട്ടും കോളേജ് നിഷേധിക്കപ്പെട്ടു..  അനിയത്തി വളർന്നു വരുന്നു എന്നതിന്റെ പേരിൽ പത്തൊൻപതാം വയസ്സിൽ കല്യാണവേഷം അണിയേണ്ടി വന്നു ... സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്നിട്ടുള്ള അമ്മായിഅമ്മ പോര് ചില്ലറയല്ല... സുരേഷേട്ടന്റെ അനിയന്റെ കല്യാണത്തോടെ ഒരു ചെറിയ വീട് റെഡി ആക്കി ഞങ്ങൾ മാറി... അന്ന് മുതലാണ് ഒന്നു സമാധാനത്തോടെ ഉറങ്ങി തുടങ്ങിയത്... അടുത്തുള്ള ഒരു കമ്പനിയിൽ എനിക്ക് കിട്ടിയ ഒരു ചെറിയ ജോലി സുരേഷേട്ടന് ആശ്വാസം ആയിരുന്നു.. കൂടെ പഠിച്ചവരെ കുറിച്ച് കേൾക്കാൻ പോലും കാത് കൊ...

അരുണോദയം

Image
എന്താടോ ഭാര്യേ  ഒരു ആലോചന??   അരുണിന്റെ ചോദ്യം.  ഓഫീസിൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടല്ലോ...  എന്റെ മുഖം ഒന്ന് മാറിയാൽ അരുൺ എളുപ്പം കണ്ടു പിടിക്കും.. നാളെ ഐടി ഓഫീസർ പോസ്റ്റിലേക്കുള്ള ഇന്റർവ്യൂ ആണ്... ഉദ്യോഗാർഥികളുടെ ലിസ്റ്റ്  ഇന്ന് ഒന്ന് വായിച്ചു... അതിൽ അവനും ഉണ്ട്...  വിനോദ്.... അതു കലക്കിയല്ലോ മാളു... നീ ഹെഡ് ആയിട്ടുള്ള ഓഫീസിൽ നിന്റെ ഒരുപാടു താഴെ ഉള്ള ഒരു പോസ്റ്റില്ലേക്കുള്ള ഇന്റർവ്യൂ... വിനോദ് വരട്ടെ... നിന്നെ കാണട്ടെ.... അവന്റെ മുഖത്തെ കുറ്റബോധം എനിക്കിപ്പോൾ തന്നെ കാണാം... അരുണിന്റെ വാക്കുകൾ നൽകുന്ന ആത്മവിശ്വാസം ആണ് തന്റെ ഏറ്റവും വലിയ ഊർജ്ജം... ചെറുപ്പത്തിലേ അമ്മ നഷ്ടപെട്ട എനിക്ക് അച്ഛനും അമ്മയും എല്ലാം അച്ഛനായിരുന്നു... ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്.  വീട്ടുവാടക,  വീട്ടുചിലവ് മാസത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന അച്ഛന്റെ നിസ്സഹായാവസ്ഥ കണ്ടു കൊണ്ടാണ് ഞാൻ വളർന്നത്. എഞ്ചിനീയറിംഗ് എൻട്രൻസിന് ഒന്നാം റാങ്കോടെ പാസായി ഇഷ്ടമേഖല ആയ ഐടി തിരഞ്ഞെടുത്തു.. എൻട്രൻസിന് ഒന്നാംറാങ്കും രണ്ടാം റാങ...

മുത്തശ്ശി

Image
മൂന്ന് ദിവസമായി അച്ചു രാത്രി കരച്ചിൽ തന്നെ ആണ്... ദിവ്യയും ഞാനും  അച്ചുവിനെ തോളിൽ കിടത്തി മുറിയിൽ നടപ്പാണ്... നാളെ എന്തായാലും പീഡിയാട്രീഷ്യനെ ഒന്ന് കാണിക്കാം... ഞാൻ ദിവ്യയോട് പറഞ്ഞു... കല്യാണം കഴിഞ്ഞു അഞ്ചു വർഷം കാത്തിരുന്നു കിട്ടിയ കണ്മണി ആണ്.... ചികിത്സകളും അമ്മയുടെ വക നേർച്ചയും വഴിപാടുകളും... അമ്പല കാര്യത്തിൽ അമ്മായിയമ്മയും മരുമകളും ഒറ്റക്കെട്ടാണ്... അല്ലെങ്കിലും ദിവ്യ വന്നതിൽ പിന്നെ എനിക്കും പെങ്ങൾക്കും കിട്ടേണ്ട  സ്നേഹം കൂടി അവൾ അടിച്ചു മാറ്റിയെന്ന് ഞങ്ങൾ കളിയായി പറയാറുണ്ട്... ഡോക്ടറെ കാണിച്ചു ... പ്രത്യേകിച്ച് ഒന്നുമില്ല... ഡോക്ടറുടെ മറുപടി... മരുന്ന് പോലും ഇല്ല.... അല്ലെങ്കിലും എനിക്കിതാണ് കുഴപ്പം,  അതു കൊണ്ടാണ് ഞാൻ കരയുന്നത് എന്ന് ഒന്നര വയസ്സുകാരിക്ക് പറയാൻ പറ്റില്ലാലോ....ഒരു ഉറക്കം കഴിഞ്ഞാൽ  ഞെട്ടി എണീറ്റു അച്ചു കരച്ചിൽ തന്നെ... അമ്മ അമ്പലത്തിൽ വഴിപാട് കഴിക്കലും ഉഴിഞ്ഞിടലും  .... അടുത്ത പടി എന്നപോലെ കുടുംബജ്യോത്സ്യൻ വീട്ടിലെത്തി... ജനന സമയവും നാളും നോക്കി  ചോദിച്ചു ..... ഏതെങ്കിലും ദേവീക്ഷേത്രത്തിൽ  കുഞ്ഞിന്റെ പേരിലുള്ള വഴിപാട് മുടങ്ങിക്കിടപ്പ...

എന്റെ മരിയക്കുഞ്ഞിനായി

Image
ടൈംപീസിൽ അലാറം അടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്.. രാത്രി പന്ത്രണ്ട്  മണി... അലാറം ഓഫാക്കി എണീറ്റു... പന്ത്രണ്ട് മണിക്ക് കഴിക്കുവാനുള്ള മരുന്ന് എടുത്തു മദറിനെ വിളിച്ചു... കുറച്ചു മാസങ്ങളായുള്ള ശീലം ആണ്... ഒറ്റ വിളിയിൽ തന്നെ കണ്ണ് തുറന്നു.... ഉറങ്ങിയില്ലാരുന്നോ??  എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല ... രാത്രി കിടക്കുന്നതിനു മുന്നെ ഉണ്ടായ  വർത്തമാനത്തിനിടയിലെ എന്റെ ചോദ്യങ്ങൾ മദറിനെ അസ്വസ്ഥ ആക്കിയിരിക്കുന്നു... മരുന്ന് കൊടുത്തു ലൈറ്റ് ഓഫാക്കി വീണ്ടും കിടന്നു. സമയമേറെ ആയിട്ടും ഉറക്കം വരുന്നില്ല... മനസ്സിന് വല്ലാത്ത ഭാരം... ഓർമ്മ വച്ച നാളുകൾ മുതൽ ഞാൻ മദറിനൊപ്പം ആണ്... മരിയ... അതാണെന്റെ പേര്...  എന്നോടുള്ള സ്നേഹകൂടുതൽ കൊണ്ടു കോൺവെന്റുകൾ മാറി മാറി മദർ പോകുമ്പോൾ കൂടെ എന്നെയും കൊണ്ടു പോകും... അവിടുത്തെ കോൺവെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുകയും ചെയ്യും... മിടുക്കത്തിയായി പഠിക്കണം  മദർ കൂടെക്കൂടെ പറയുന്ന കാര്യം ആണ്... പ്ലസ് ടു പരീക്ഷ എഴുതി ഇരിക്കുകയാണ് ഇപ്പോൾ... അസുഖങ്ങൾ കാരണം മദർ ഈയിടെയായി എപ്പോഴും ഇരിപ്പും കിടപ്പുമാണ്....രണ്ടു ദിവസമായി അസുഖം വളരെ കൂടുതൽ ആണ്..  പ്...

സ്നേഹത്തിളക്കം

Image
സ്കൂളിൽ പത്താം ക്ലാസ്സ്‌ പരീക്ഷയുടെ ചൂടേറിയ ഒരുക്കങ്ങങ്ങൾക്കിടയിൽ വന്ന ഫോൺ വിളി കണ്ടതായി വച്ചില്ല... വൈകിട്ട് വീട്ടിൽ  ചെന്നു കഴിഞ്ഞു മൊബൈൽ നോക്കുമ്പോഴാണ് പിന്നെ അതിനെ കുറിച്ച് ഓർക്കുന്നത് തന്നെ.. നാല് മിസ്സ്ഡ് കാൾസ്... സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾ ആയിരിക്കുമെന്ന ആലോചനയോടെ ആ നമ്പറിലേക്കു തിരിച്ചു വിളിച്ചു.. മാളൂ ഞാൻ സമീറ ആണ്... സമീറ... മഹാരാജാസ് കോളേജിൽ ഡിഗ്രി പഠന കാലത്താണ് അവൾ എന്റെ പ്രിയ സ്നേഹിത ആയത് ... ഒരേ ബെഞ്ചിൽ... ഹോസ്റ്റലിൽ ഒരേ മുറിയിൽ.. തട്ടമിട്ട മൊഞ്ചത്തി... അധികം സംസാരിക്കാത്ത നല്ല പോലെ പാട്ടു പാടുന്ന അവളെ ഇഷ്ടം അല്ലാത്തവർ ഇല്ലായിരുന്നു... പഠനത്തിൽ മിടുക്കി... സ്വഭാവത്തിൽ യാതൊരു പൊരുത്തവും ഇല്ലെങ്കിലും ഞങ്ങൾ പെട്ടെന്ന് വളരെ അടുത്ത കൂട്ടുകാരായി... പിജി ക്കു പഠിക്കുന്ന ഹരിയും അവളുമായുള്ള അടുപ്പത്തെ ഞാൻ ഒരുപാടു എതിർത്തു എങ്കിലും യാതൊരു ഗുണവുമുണ്ടായില്ല... ജാതിയും മതവും.. ഒരു തരത്തിലും നടക്കാൻ സാധ്യത ഇല്ലാത്ത ബന്ധം... രണ്ടാം വർഷ പരീക്ഷ കഴിഞ്ഞു കോളേജിൽ അവൾ എത്തിയില്ല... ആകെ ഉള്ളത് അവളുടെ വീട്ടിലെ മേൽവിലാസം മാത്രം.... കത്തുകൾ അയച്ചു... യാതൊരു മറുപടിയും ഉണ്ടായില്ല... ഹരിയെ...

ഒരു കല്ല്യാണത്തലേന്ന്

Image
തിരുവനന്തപുരം ടെക്നോപാർക്കിൽ കാമ്പസ്‌ സെലെക്ഷനിലൂടെ ജോലി കിട്ടുമ്പോൾ അഭിനന്ദന പ്രവാഹം ആയിരുന്നു... അധ്യാപകരും കൂട്ടുകാരും.... അച്ഛന്റെയും അമ്മയുടെയും മുഖത്തു മാത്രം സന്തോഷം ഇല്ല... ഏട്ടനും ഏടത്തിയും പെടാപാടുപെട്ടാണ് അവരെ കൊണ്ടു സമ്മതം മൂളിച്ചത്.. ഒരു ഫുൾ ഷീറ്റിൽ എഴുതാൻ ഉള്ള അത്രയും നിബന്ധനകളുമായി.... പരിചയം ഇല്ലാത്ത സ്ഥലത്ത് ഒറ്റക്കാണ്,  ആൾക്കാരുമായി ചങ്ങാത്തം കൂടുമ്പോൾ ശ്രദ്ധിക്കണം... രാവിലെയും വൈകിട്ടും വിളിക്കണം... വെള്ളിയാഴ്ച വൈകിട്ട് തന്നെ ട്രെയിൻ കയറണം...അങ്ങനെ ലിസ്റ്റ് പറഞ്ഞാൽ തീരാത്ത അത്രയും വലുതാണ്.... അങ്ങനെ ഒരു ദിവസം പോലും വീട്ടിൽ നിന്നു മാറി നിന്നിട്ടില്ലാത്ത ഞാൻ തനിയെ ഒരു ഹോസ്റ്റൽ മുറിയിൽ താമസം ആയി... ജോലിയും ജോലിസ്ഥലവുമായി പൊരുത്തപ്പെടാൻ അധികം സമയം വേണ്ടി വന്നില്ല... നല്ല അടിപൊളി സഹപ്രവർത്തകർ... പ്രത്യേകിച്ച് എന്ത് ആഘോഷം വന്നാലും ഞാൻ ഉണ്ടാകണം എന്നത് അച്ഛന് നിർബന്ധം ആണ്.. മിണ്ടുമ്പോൾ നാട്ടിലേക്കു ഓടുന്ന എന്നെ കളിയാക്കൽ സുഹൃത്തുക്കളുടെ നിത്യ നേരമ്പോക്കാണ്..  ചെറിയച്ഛന്റെ മകളുടെ വിവാഹത്തിന് ഒരാഴ്ച ലീവ് എടുത്തു വരണം... അച്ഛന്റെ ഓർഡർ ആണ്...ജോലിത്തിരക്ക് മൂലം അച്ഛൻ പറഞ...