Posts

Showing posts from June, 2020

മുത്തശ്ശി

Image
മൂന്ന് ദിവസമായി അച്ചു രാത്രി കരച്ചിൽ തന്നെ ആണ്... ദിവ്യയും ഞാനും  അച്ചുവിനെ തോളിൽ കിടത്തി മുറിയിൽ നടപ്പാണ്... നാളെ എന്തായാലും പീഡിയാട്രീഷ്യനെ ഒന്ന് കാണിക്കാം... ഞാൻ ദിവ്യയോട് പറഞ്ഞു... കല്യാണം കഴിഞ്ഞു അഞ്ചു വർഷം കാത്തിരുന്നു കിട്ടിയ കണ്മണി ആണ്.... ചികിത്സകളും അമ്മയുടെ വക നേർച്ചയും വഴിപാടുകളും... അമ്പല കാര്യത്തിൽ അമ്മായിയമ്മയും മരുമകളും ഒറ്റക്കെട്ടാണ്... അല്ലെങ്കിലും ദിവ്യ വന്നതിൽ പിന്നെ എനിക്കും പെങ്ങൾക്കും കിട്ടേണ്ട  സ്നേഹം കൂടി അവൾ അടിച്ചു മാറ്റിയെന്ന് ഞങ്ങൾ കളിയായി പറയാറുണ്ട്... ഡോക്ടറെ കാണിച്ചു ... പ്രത്യേകിച്ച് ഒന്നുമില്ല... ഡോക്ടറുടെ മറുപടി... മരുന്ന് പോലും ഇല്ല.... അല്ലെങ്കിലും എനിക്കിതാണ് കുഴപ്പം,  അതു കൊണ്ടാണ് ഞാൻ കരയുന്നത് എന്ന് ഒന്നര വയസ്സുകാരിക്ക് പറയാൻ പറ്റില്ലാലോ....ഒരു ഉറക്കം കഴിഞ്ഞാൽ  ഞെട്ടി എണീറ്റു അച്ചു കരച്ചിൽ തന്നെ... അമ്മ അമ്പലത്തിൽ വഴിപാട് കഴിക്കലും ഉഴിഞ്ഞിടലും  .... അടുത്ത പടി എന്നപോലെ കുടുംബജ്യോത്സ്യൻ വീട്ടിലെത്തി... ജനന സമയവും നാളും നോക്കി  ചോദിച്ചു ..... ഏതെങ്കിലും ദേവീക്ഷേത്രത്തിൽ  കുഞ്ഞിന്റെ പേരിലുള്ള വഴിപാട് മുടങ്ങിക്കിടപ്പുണ്ടോ???  ജ്യോത്സ്യന്റെ ചോദ്യവും ഉ

എന്റെ മരിയക്കുഞ്ഞിനായി

Image
ടൈംപീസിൽ അലാറം അടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്.. രാത്രി പന്ത്രണ്ട്  മണി... അലാറം ഓഫാക്കി എണീറ്റു... പന്ത്രണ്ട് മണിക്ക് കഴിക്കുവാനുള്ള മരുന്ന് എടുത്തു മദറിനെ വിളിച്ചു... കുറച്ചു മാസങ്ങളായുള്ള ശീലം ആണ്... ഒറ്റ വിളിയിൽ തന്നെ കണ്ണ് തുറന്നു.... ഉറങ്ങിയില്ലാരുന്നോ??  എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല ... രാത്രി കിടക്കുന്നതിനു മുന്നെ ഉണ്ടായ  വർത്തമാനത്തിനിടയിലെ എന്റെ ചോദ്യങ്ങൾ മദറിനെ അസ്വസ്ഥ ആക്കിയിരിക്കുന്നു... മരുന്ന് കൊടുത്തു ലൈറ്റ് ഓഫാക്കി വീണ്ടും കിടന്നു. സമയമേറെ ആയിട്ടും ഉറക്കം വരുന്നില്ല... മനസ്സിന് വല്ലാത്ത ഭാരം... ഓർമ്മ വച്ച നാളുകൾ മുതൽ ഞാൻ മദറിനൊപ്പം ആണ്... മരിയ... അതാണെന്റെ പേര്...  എന്നോടുള്ള സ്നേഹകൂടുതൽ കൊണ്ടു കോൺവെന്റുകൾ മാറി മാറി മദർ പോകുമ്പോൾ കൂടെ എന്നെയും കൊണ്ടു പോകും... അവിടുത്തെ കോൺവെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുകയും ചെയ്യും... മിടുക്കത്തിയായി പഠിക്കണം  മദർ കൂടെക്കൂടെ പറയുന്ന കാര്യം ആണ്... പ്ലസ് ടു പരീക്ഷ എഴുതി ഇരിക്കുകയാണ് ഇപ്പോൾ... അസുഖങ്ങൾ കാരണം മദർ ഈയിടെയായി എപ്പോഴും ഇരിപ്പും കിടപ്പുമാണ്....രണ്ടു ദിവസമായി അസുഖം വളരെ കൂടുതൽ ആണ്..  പ്ലസ് ടു നല്ല മാർക്കോടെ പാസായി

സ്നേഹത്തിളക്കം

Image
സ്കൂളിൽ പത്താം ക്ലാസ്സ്‌ പരീക്ഷയുടെ ചൂടേറിയ ഒരുക്കങ്ങങ്ങൾക്കിടയിൽ വന്ന ഫോൺ വിളി കണ്ടതായി വച്ചില്ല... വൈകിട്ട് വീട്ടിൽ  ചെന്നു കഴിഞ്ഞു മൊബൈൽ നോക്കുമ്പോഴാണ് പിന്നെ അതിനെ കുറിച്ച് ഓർക്കുന്നത് തന്നെ.. നാല് മിസ്സ്ഡ് കാൾസ്... സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾ ആയിരിക്കുമെന്ന ആലോചനയോടെ ആ നമ്പറിലേക്കു തിരിച്ചു വിളിച്ചു.. മാളൂ ഞാൻ സമീറ ആണ്... സമീറ... മഹാരാജാസ് കോളേജിൽ ഡിഗ്രി പഠന കാലത്താണ് അവൾ എന്റെ പ്രിയ സ്നേഹിത ആയത് ... ഒരേ ബെഞ്ചിൽ... ഹോസ്റ്റലിൽ ഒരേ മുറിയിൽ.. തട്ടമിട്ട മൊഞ്ചത്തി... അധികം സംസാരിക്കാത്ത നല്ല പോലെ പാട്ടു പാടുന്ന അവളെ ഇഷ്ടം അല്ലാത്തവർ ഇല്ലായിരുന്നു... പഠനത്തിൽ മിടുക്കി... സ്വഭാവത്തിൽ യാതൊരു പൊരുത്തവും ഇല്ലെങ്കിലും ഞങ്ങൾ പെട്ടെന്ന് വളരെ അടുത്ത കൂട്ടുകാരായി... പിജി ക്കു പഠിക്കുന്ന ഹരിയും അവളുമായുള്ള അടുപ്പത്തെ ഞാൻ ഒരുപാടു എതിർത്തു എങ്കിലും യാതൊരു ഗുണവുമുണ്ടായില്ല... ജാതിയും മതവും.. ഒരു തരത്തിലും നടക്കാൻ സാധ്യത ഇല്ലാത്ത ബന്ധം... രണ്ടാം വർഷ പരീക്ഷ കഴിഞ്ഞു കോളേജിൽ അവൾ എത്തിയില്ല... ആകെ ഉള്ളത് അവളുടെ വീട്ടിലെ മേൽവിലാസം മാത്രം.... കത്തുകൾ അയച്ചു... യാതൊരു മറുപടിയും ഉണ്ടായില്ല... ഹരിയെ കാണ

ഒരു കല്ല്യാണത്തലേന്ന്

Image
തിരുവനന്തപുരം ടെക്നോപാർക്കിൽ കാമ്പസ്‌ സെലെക്ഷനിലൂടെ ജോലി കിട്ടുമ്പോൾ അഭിനന്ദന പ്രവാഹം ആയിരുന്നു... അധ്യാപകരും കൂട്ടുകാരും.... അച്ഛന്റെയും അമ്മയുടെയും മുഖത്തു മാത്രം സന്തോഷം ഇല്ല... ഏട്ടനും ഏടത്തിയും പെടാപാടുപെട്ടാണ് അവരെ കൊണ്ടു സമ്മതം മൂളിച്ചത്.. ഒരു ഫുൾ ഷീറ്റിൽ എഴുതാൻ ഉള്ള അത്രയും നിബന്ധനകളുമായി.... പരിചയം ഇല്ലാത്ത സ്ഥലത്ത് ഒറ്റക്കാണ്,  ആൾക്കാരുമായി ചങ്ങാത്തം കൂടുമ്പോൾ ശ്രദ്ധിക്കണം... രാവിലെയും വൈകിട്ടും വിളിക്കണം... വെള്ളിയാഴ്ച വൈകിട്ട് തന്നെ ട്രെയിൻ കയറണം...അങ്ങനെ ലിസ്റ്റ് പറഞ്ഞാൽ തീരാത്ത അത്രയും വലുതാണ്.... അങ്ങനെ ഒരു ദിവസം പോലും വീട്ടിൽ നിന്നു മാറി നിന്നിട്ടില്ലാത്ത ഞാൻ തനിയെ ഒരു ഹോസ്റ്റൽ മുറിയിൽ താമസം ആയി... ജോലിയും ജോലിസ്ഥലവുമായി പൊരുത്തപ്പെടാൻ അധികം സമയം വേണ്ടി വന്നില്ല... നല്ല അടിപൊളി സഹപ്രവർത്തകർ... പ്രത്യേകിച്ച് എന്ത് ആഘോഷം വന്നാലും ഞാൻ ഉണ്ടാകണം എന്നത് അച്ഛന് നിർബന്ധം ആണ്.. മിണ്ടുമ്പോൾ നാട്ടിലേക്കു ഓടുന്ന എന്നെ കളിയാക്കൽ സുഹൃത്തുക്കളുടെ നിത്യ നേരമ്പോക്കാണ്..  ചെറിയച്ഛന്റെ മകളുടെ വിവാഹത്തിന് ഒരാഴ്ച ലീവ് എടുത്തു വരണം... അച്ഛന്റെ ഓർഡർ ആണ്...ജോലിത്തിരക്ക് മൂലം അച്ഛൻ പറഞ്ഞ ദിവസം

അമ്മയോടൊപ്പം...

Image
അമ്മയുടെ കയ്യും പിടിച്ചു കൊച്ചി വിമാനത്താവളത്തിലൂടെ നടക്കുമ്പോൾ  ലോകം കീഴടക്കിയ പോരാളിയുടെ വീര്യം ആണ് മനസ്സിന്.... എനിക്ക് ഒരു വയസ്സുള്ളപ്പോൾ ജ്വരം വന്നു കൂടി അച്ഛൻ മരിച്ചു...അന്ന് തൊട്ട് എന്നെ വളർത്തി വലുതാക്കാൻ അമ്മ പെടുന്ന കഷ്ടപാടുകൾ വലുതാണ്.. തൊട്ടടുത്ത വീടുകളിൽ പണിക്കു പോയി ആണ് അമ്മ എന്നെ വളർത്തിയത് .. സ്കൂളിൽ ആക്കിയത് മുതൽ പഠിച്ചു മിടുക്കനായി അമ്മയുടെ കഷ്ടപ്പാടുകൾ തീർക്കണം എന്ന ചിന്ത മാത്രം ആയിരുന്നു മനസ്സിൽ... ഞാൻ വളരുന്തോറും എന്റെ മനസ്സിലെ ചിന്തയും ആഴത്തിൽ വളർന്നു.. ഡിഗ്രി പഠനം കഴിഞ്ഞതോടെ നഗരത്തിലുള്ള ഒരു ഓഫീസിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി.. ആദ്യ ശമ്പളം അമ്മയുടെ കയ്യിൽ കൊടുത്ത് അമ്മ ഇനി പണിക്കൊന്നും പോകണ്ടാട്ടോ എന്ന് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞൊഴുകുകയായിരുന്നു.  അമ്മക്കൊരു തയ്യൽ മെഷീൻ വാങ്ങി തരണംട്ടോ... ആദ്യമായി അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുമ്പോൾ മാത്രമാണ് കല്യാണത്തിന് മുന്നെ അമ്മ തയ്യൽ പഠിച്ചിരുന്നു എന്ന് ഞാൻ അറിയുന്നത്.  കൂടെ ജോലി ചെയ്യുന്ന ഒരു ചേട്ടന്റെ ബന്ധു  വഴി ആണ് ദുബായിലെ ഒരു കമ്പനിയിൽ ജോലി ശരിയായത്.... ജോലി കിട്ടി കുറച്ചു  വർഷങ്ങൾക്കുള്ളിൽ ഞ