Posts

കിച്ചൻ

Image
 തുലാമഴ തകർത്തു പെയ്യുകയാണ്... മഴയും ഇടിയും മിന്നലും ഇരുട്ടുമെല്ലാം ആദ്യമായി ഭയപ്പെടുത്തുന്നത്  പോലെ .... ഞാൻ മരിച്ചിട്ടേ നീ പോകാവൂ അമ്മിണി..... എപ്പോഴുമുള്ള എന്റെ വാക്കുകൾ വക വക്കാതെ അവൾ യാത്രയായി....ഇനിയിപ്പോൾ ഈ വലിയ തറവാട്ടിൽ ഞാനും കിച്ചനും മാത്രം... അധ്യാപകൻ കൂടി ആയതിനാലാകും താൻ മക്കൾക്ക് കർക്കശക്കാരനായ അച്ഛൻ ആയത്.... അതുകൊണ്ട് തന്നെ മക്കൾക്ക് അടുപ്പം അമ്മയോടായിരുന്നു... രണ്ടു മക്കളും പുറം നാടുകളിൽ കുടുംബവുമായി ജീവിക്കുന്നു... വർഷത്തിൽ ഒരിക്കൽ നാട്ടിലെത്തിയാലും ഈ തറവാട്ടിൽ ഞങ്ങൾക്കൊപ്പം താമസിക്കാൻ മക്കൾ താല്പര്യം കാണിക്കാറില്ല... അവർ സ്വന്തമായി ഉണ്ടാക്കിയ വീടുകളിൽ താമസത്തിനു ക്ഷണിക്കുമെന്ന് ആദ്യമൊക്കെ ആഗ്രഹിക്കുമായിരുന്നു .... ഒരിക്കൽ പോലും അവർ വിളിച്ചില്ല....മക്കളോടൊപ്പം നിൽക്കുവാനുള്ള ആഗ്രഹം കാരണം അമ്മിണി ഒന്നോ രണ്ടോ ദിവസം അവരോടൊപ്പം പോയി നിൽക്കുമായിരുന്നു ... പിന്നീട് പോയി കാണാറുമില്ല..... മക്കൾക്ക് ഞങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കുവാനോ കൂടെ രണ്ടു ദിവസം താമസിക്കുവാനോ സമയമില്ല എങ്കിലും കിച്ചനെ രാഘവൻ മാഷ്  ഞങ്ങൾക്ക് ഒരു കൂട്ടിനായി നൽകിയത് മക്കൾക്ക് ഇഷ്ടം ആയില്ല.... വയസ്സാംകാലത്ത് അച്

വാകമരത്തണലിൽ

Image
"ശാലു കാളിങ് "... ബാങ്കിലെ തിരക്കുകൾക്കിടയിൽ വന്ന ഫോൺ വിളി തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്..... ഒരു കാലത്ത് ഫോണിൽ ഏറ്റവും അധികം പ്രാവശ്യം വന്നിരുന്ന കാൾ ആണ്.., അന്നും ഇന്നും അത്രയും പ്രാവശ്യം വേറെ ആരെങ്കിലും വിളിച്ചിട്ടുണ്ടാകില്ല.. മുന്നിൽ ആളുകൾ ഇരിക്കുന്നതിനാൽ കാൾ എടുക്കാൻ സാധിച്ചില്ല.... തിരക്കൊന്ന് ഒഴിയാൻ കാത്തിരുന്നു... പക്ഷെ അതിനു മുന്നെ വീണ്ടും വിളി എത്തി.... ഈ പ്രാവശ്യം കാൾ എടുത്തു... കിച്ചു... ഞാൻ ശാലു ആണ്..... മനസ്സിലായോ?? ഒന്ന് മൂളാൻ അല്ലാതെ വേറെ ഒന്നും വരുന്നില്ല... എനിക്കൊന്ന് തന്നെ കാണണം... നമ്മുടെ പഴയ സ്ഥലം തന്നെ മതി....അധികം ഞാൻ ബുദ്ധിമുട്ടിക്കില്ല.... ഒരു അര മണിക്കൂർ.... നാളെ വൈകിട്ട് അഞ്ച് മണിയോടെ ഞാൻ അവിടെ ഉണ്ടാകും..... ബാങ്കിൽ നിന്നും താൻ ഒന്ന് അഡ്ജസ്റ്റ് ചെയ്തു ഇറങ്ങു.... ഫോൺ കട്ടായി... ഞാൻ ബാങ്കിലാണ് ജോലി ചെയ്യുന്നതെന്ന് ശാലുവിന് എങ്ങനെ അറിയാം?? ഒന്നും മനസ്സിലാകുന്നില്ല.. ജോലിയിൽ ശ്രദ്ധിക്കുവാൻ സാധിക്കുന്നില്ല.,.. ബാങ്കിൽ ഇരുന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോൾ സുഖമില്ല എന്ന കാരണം മാനേജറെ ധരിപ്പിച്ചു പുറത്തു ചാടി..... ചുമ്മാ ഒരു ഡ്രൈവ്..... അതാകും നല്ലത

അച്ചു

Image
 വെറും മൂന്ന് മാസം മാത്രം നീണ്ട വിവാഹജീവിതം അവസാനിപ്പിച്ചു കോടതി മുറിയിൽ നിന്നും ഞാനും രശ്മിയും ഇറങ്ങി.... കാറുകൾ രണ്ടു ദിശകളിലേക്ക്..... പ്രിയ സ്നേഹിതൻ അമൽ ആണ് എന്റെ കൂടെ..... നന്ദു.... അച്ചുവിനെ ഓർമ്മ ഉണ്ടോ?? അവളോട്‌ ചെയ്ത ക്രൂരതകൾക്കെല്ലാം നീ അനുഭവിച്ചേ മതിയാകു.... അമലിന്റെ വാക്കുകൾ കൂരമ്പുകൾ പോലെ നെഞ്ചിൽ തറച്ചു... ഡിഗ്രി ഒന്നാം വർഷ ക്ലാസ്സിൽ അവസാന ചാൻസിൽ പ്രവേശനം ലഭിച്ചു ക്ലാസ്സിൽ ചെന്നപ്പോൾ ആദ്യം കണ്ട മുഖം അച്ചുവിന്റെ ആയിരുന്നു... പഠനത്തിൽ മിടുക്കി.... ഉഴപ്പാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിയ ഞാൻ കൂട്ടുകാരോടുള്ള ബെറ്റിന്റെ പുറത്താണ് അച്ചുവിനോട് ഇഷ്ടം പറഞ്ഞത്..... എനിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറിയപ്പോൾ പിന്നെ അത് വാശി ആയി... പിന്നീടങ്ങോട് അച്ചുവിനെക്കൊണ്ട് ഇഷ്ടമാണെന്നു പറയിക്കാനുള്ള തന്ത്രങ്ങൾ ആയിരുന്നു.... കുറച്ചു സെന്റിമെന്റൽ ബ്ലാക്‌മെയ്‌ലിംഗ് കൂടി ആയപ്പോൾ അവൾ സമ്മതം മൂളി.... അമ്മയും അച്ചുവും മാത്രം അടങ്ങുന്ന കുടുംബം..... അച്ചു ആണേൽ  പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ മുതൽ കൊച്ചു കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുമുണ്ട്.... അവൾക്ക് കിട്ടുന്ന വരുമാനം എല്ലാം പിന്നീടെന്റെ സ്വന്

തീരങ്ങൾ

Image
 ഈ കടൽത്തീരത്ത് ഇത്രയും നെഞ്ചിടിപ്പോടെ നിൽക്കുന്നത് ആദ്യമായിട്ടാണ്....ഒരു നിമിഷം കൊണ്ടു ജീവിതം തന്നെ മാറി മറിഞ്ഞ അവസ്ഥ.... അച്ഛനും അമ്മയും പ്രിയേച്ചിയും ഞാനും...... ഞങ്ങളുടെ സ്നേഹം നിറഞ്ഞു തുളുമ്പുന്ന കുഞ്ഞു കുടുംബം.... കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള ഫ്ലാറ്റ്.... ഞങ്ങളുടെ സ്വർഗ്ഗ സമാനമായ വീട്.... അച്ചന്റെയും അമ്മയുടെയും നാട് കണ്ണൂർ ആണെന്ന് മാത്രമേ ഞങ്ങൾക്കറിയൂ... സ്നേഹിച്ചു കല്യാണം കഴിച്ചതിന്റെ പേരിൽ നാടും വീടും ഉപേക്ഷിക്കേണ്ടി വന്നവരാണ് അച്ചനും അമ്മയും....അതുകൊണ്ട് തന്നെ ബന്ധുക്കൾ ഇല്ലാത്തവർ... അച്ഛനും അമ്മയും ഗവണ്മെന്റ് ഉദ്യോഗസ്ഥർ... പ്രിയേച്ചിയും ഞാനും തമ്മിൽ അഞ്ച് വയസ്സിന്റെ വ്യത്യാസം ഉണ്ട്..... അമ്മ, ചേച്ചി എല്ലാത്തിലും ഉപരി എന്റെ ഏറ്റവും നല്ല സുഹൃത്ത്‌..... എന്നെ സംബന്ധിച്ച് പ്രിയേച്ചി കൈകാര്യം ചെയ്യുന്ന റോളുകൾ പലതാണ്.. ഇന്ന് പ്രിയേച്ചിയെ പെണ്ണ് കാണാൻ വന്നവർ ആണു ഞങ്ങളുടെ അല്ല എന്റെ മാനസികാവസ്ഥ തന്നെ മാറ്റി മറിച്ചത്... ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും മകൻ അല്ലത്രേ... അവർ എടുത്ത് വളർത്തിയത് ആണത്രേ.... കേട്ട കാര്യം സത്യമോ നുണയോ ഒന്നും അറിയില്ല.... ബൈക്കും എടുത്ത് ഇറങ്ങി അപ്പോൾ തന്നെ..

മാതൃക ദമ്പതികൾ

Image
 വക്കീൽ വേഷം ഒരു പാട് ആഗ്രഹിച്ചു നേടിയെടുക്കപ്പെട്ട സ്വപ്നം ആയിരുന്നത് കൊണ്ടു ജോലിയോട് ആത്മാർത്ഥത പുലർത്താൻ എപ്പോഴും ശ്രമിക്കാറുണ്ട്... അതുകൊണ്ട് തന്നെ ആകാം പേരെടുത്ത വക്കീൽ ആകാൻ സാധിച്ചതും... വിവാഹ മോചനം ഒരു ഫാഷൻ പോലെ ആയതു കൊണ്ട് ഈയിടെയായി വരുന്ന കേസുകളിലോ കക്ഷികളിലോ പ്രത്യേകിച്ച് പുതുമ ഒന്നും തോന്നാറില്ല... പക്ഷെ ഇന്ന് വന്നു പോയ ഹരി എന്തു കൊണ്ടോ വ്യത്യാസം തോന്നിപ്പിച്ചു... ഹരിയും ഹേമയും സ്നേഹിച്ചു കല്യാണം കഴിച്ചവർ ആണ് ...ആറു വർഷത്തെ ഒച്ചപ്പാടും ബഹളവും ഇല്ലാത്ത ദാമ്പത്യ ജീവിതം അവസാനിപ്പിക്കാം എന്ന് ഹേമ ആണ് പറഞ്ഞതത്രേ... ഹരിക്കത് ഉൾക്കൊള്ളാൻ പറ്റുന്നതിലും അധികം ആയിരുന്നു... പക്ഷെ ഹേമ തീരുമാനത്തിൽ ഉറച്ചു നിൽക്കുക ആണ്.... വക്കീലിനെ കണ്ട് അപ്പോയ്ന്റ്മെന്റ് എടുത്തു വരണം.... അല്ലെങ്കിൽ ഹേമ വക്കീൽ നോട്ടീസ് അയക്കുമെന്ന് പറഞ്ഞതിൻ പ്രകാരം ആണ് ഹരി എന്നെ കാണാൻ എത്തിയത്. തീർച്ചും മറിച്ചും ചോദിച്ചിട്ടും ഹരിയുടെ വായിൽ നിന്നും എന്താണ് അവർക്കിടയിലുള്ള പ്രശ്നമെന്ന് മനസിലാക്കാൻ പറ്റിയില്ല... മാത്രമല്ല ഹരിക്ക് തന്നെ അതിനെ കുറിച്ച് ഒരു ധാരണയും ഇല്ലാ എന്ന് മനസ്സിലാകുകയും ചെയ്തു...പിറ്റേ ദിവസത്തേക്ക് അപ്പോയ

സ്വർഗം

Image
എത്ര പെട്ടെന്നാണ് കാലങ്ങൾ കടന്നു പോയത്... അമ്മുക്കുട്ടിയുടെ വിവാഹം ആണ് നടക്കാൻ പോകുന്നത്.... അവൾ പോയി കഴിഞ്ഞാൽ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും?? അനിതയുടെ കയ്യും പിടിച്ചു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ഉണ്ടാകാൻ പോകുന്ന ഭൂകമ്പം നല്ല നിശ്ചയം ഉണ്ടായിരുന്നു എനിക്ക്.... തറവാടിന്റെ പേരും പ്രശസ്തിയും പറഞ്ഞു അനിതക്കു കിട്ടിയിട്ടുള്ള മാനസിക പീഢനങ്ങൾ ചില്ലറയല്ല.... പക്ഷെ ഇല്ലാത്ത സ്വർണ്ണ മോഷണക്കുറ്റം ചുമത്തി അനിതയെ തല്ലി ചതക്കുന്നത് കണ്ടതോടെ തറവാട്ടിൽ നിന്നും പടിയിറങ്ങി... എറണാകുളത്ത് നിന്നും  വയനാട്ടിലേക്ക് ട്രാസ്‌ഫെർ വാങ്ങി ഞങ്ങളുടെ ലോകം കെട്ടിപ്പെടുത്തു... അനിതയും ജോലിക്ക് കയറി...ആരോരുമില്ലാത്ത അവസ്ഥയിലും ഞങ്ങൾ സന്തോഷം കണ്ടെത്തി.... നാട്ടിലുള്ള വളരെ അടുത്ത സുഹൃത്തുക്കൾ വഴി രണ്ടു വീടുകളിലെയും വിശേഷങ്ങൾ ഒരു പരിധി വരെ അറിഞ്ഞിരുന്നു.... കല്യാണം കഴിഞ്ഞു രണ്ടു വർഷം ആയിട്ടും കുഞ്ഞുങ്ങൾ ആകാതിരുന്നപ്പോഴാണ് ഞങ്ങൾ ഡോക്ടറെ കാണുവാൻ തീരുമാനിച്ചത്... ഒരിക്കലും കുട്ടികൾ ഉണ്ടാകില്ല എന്ന നിഗമനത്തിൽ ഡോക്ടർമാർ  കയ്യൊഴിഞ്ഞു...... പല ആശുപത്രികൾ... ആയുർവ്വേദം... അലോപ്പൊതി... ഹോമിയോ.... കാണാത്ത ഡോക്ടർമാർ ഇല്ലാ.... കയറാ

നിഴൽ

Image
വെള്ളിയാഴ്ച്ചയിലെ തിരക്കേറിയ ക്ലാസ്സുകൾ തീർത്ത് ഫ്ലാറ്റിലെത്തി ..... മനസ്സ് കാർമേഘം വന്നു മൂടിയ പോലെ... നെഞ്ച് ക്രമാതീതമായി  മിടിക്കുന്നു.. ഗണിതത്തിൽ ബിരുദാനന്തര ബിരുദം എടുത്ത് അധ്യാപനം തിരഞ്ഞെടുത്തത് അത് ഇഷ്ടമേഘല ആയത് കൊണ്ടാണോ??  എറണാകുളത്തെ കോളേജുകളിലൊന്നും ജോലി കിട്ടാഞ്ഞത് കൊണ്ടാണോ തിരുവനന്തനപുരം തിരഞ്ഞെടുത്തത്??  അച്ചന്റെയും അമ്മയുടെയും മരണ ശേഷം കൊച്ചിയിലേക്കുള്ള യാത്ര പോലും വേണ്ടാന്ന് വച്ചു ഈ അജ്ഞാതവാസം  തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. ഇന്ന് രാവിലെ ആണ് കീർത്തിയുടെ ഫോൺ വിളി വന്നത്... പി ജി ഗെറ്റ് ടുഗെതർ... അവളുടെ വിശേഷങ്ങളും ആർക്കും പിടി കൊടുക്കാതെ നടക്കുന്ന എന്നോടുള്ള പരിഭവങ്ങളും......അവൾക്ക് ഒരു മാറ്റവും ഇല്ല.... ഞായറാഴ്ച നീ വന്നേ പറ്റു എന്നും പറഞ്ഞു അവൾ ഫോൺ വച്ചു... ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ദിനങ്ങൾ... കോളേജ് കാലഘട്ടത്തിലെ വെറും ഒരു പ്രണയം ആയിരുന്നില്ല ഞാനും ജെറിയും തമ്മിൽ... സംഗീതം ആയിരുന്നു ഞങ്ങളെ ഒരുമിപ്പിച്ചത്.. കോളേജിലെ ഏതു പരിപാടിക്കും ഞങ്ങൾ പാടി തകർക്കുമായിരുന്നു... ഞങ്ങളുടെ പ്രണയസല്ലാപങ്ങൾ ഭൂരിഭാഗവും സംഗീതത്താൽ നിറഞ്ഞു നിന്നിരുന്നു... പി ജി അവസാന വർഷ പരീക്ഷ ക