Posts

Showing posts from October, 2021

കിച്ചൻ

Image
 തുലാമഴ തകർത്തു പെയ്യുകയാണ്... മഴയും ഇടിയും മിന്നലും ഇരുട്ടുമെല്ലാം ആദ്യമായി ഭയപ്പെടുത്തുന്നത്  പോലെ .... ഞാൻ മരിച്ചിട്ടേ നീ പോകാവൂ അമ്മിണി..... എപ്പോഴുമുള്ള എന്റെ വാക്കുകൾ വക വക്കാതെ അവൾ യാത്രയായി....ഇനിയിപ്പോൾ ഈ വലിയ തറവാട്ടിൽ ഞാനും കിച്ചനും മാത്രം... അധ്യാപകൻ കൂടി ആയതിനാലാകും താൻ മക്കൾക്ക് കർക്കശക്കാരനായ അച്ഛൻ ആയത്.... അതുകൊണ്ട് തന്നെ മക്കൾക്ക് അടുപ്പം അമ്മയോടായിരുന്നു... രണ്ടു മക്കളും പുറം നാടുകളിൽ കുടുംബവുമായി ജീവിക്കുന്നു... വർഷത്തിൽ ഒരിക്കൽ നാട്ടിലെത്തിയാലും ഈ തറവാട്ടിൽ ഞങ്ങൾക്കൊപ്പം താമസിക്കാൻ മക്കൾ താല്പര്യം കാണിക്കാറില്ല... അവർ സ്വന്തമായി ഉണ്ടാക്കിയ വീടുകളിൽ താമസത്തിനു ക്ഷണിക്കുമെന്ന് ആദ്യമൊക്കെ ആഗ്രഹിക്കുമായിരുന്നു .... ഒരിക്കൽ പോലും അവർ വിളിച്ചില്ല....മക്കളോടൊപ്പം നിൽക്കുവാനുള്ള ആഗ്രഹം കാരണം അമ്മിണി ഒന്നോ രണ്ടോ ദിവസം അവരോടൊപ്പം പോയി നിൽക്കുമായിരുന്നു ... പിന്നീട് പോയി കാണാറുമില്ല..... മക്കൾക്ക് ഞങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കുവാനോ കൂടെ രണ്ടു ദിവസം താമസിക്കുവാനോ സമയമില്ല എങ്കിലും കിച്ചനെ രാഘവൻ മാഷ്  ഞങ്ങൾക്ക് ഒരു കൂട്ടിനായി നൽകിയത് മക്കൾക്ക് ഇഷ്ടം ആയില്ല.... വയസ്സാംകാലത്ത് അച്