Posts

Showing posts from August, 2020

അതിജീവനം

Image
ഉറക്കത്തിൽ നിന്നും  കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.... ഒരു കണ്ണു മാത്രമേ തുറക്കാൻ പറ്റുന്നുള്ളു... മറ്റേ കണ്ണിൽ എന്തോ ഒട്ടിച്ചിട്ടുണ്ട്... തല അനക്കുമ്പോഴൊക്കെ വേദന... എന്നിരുന്നാലും ചുറ്റും നോക്കി.... ഒരു ആശുപത്രിയിൽ ആണെന്ന് മനസ്സിലായി... പരിസരത്തൊന്നും ആരുമില്ല... കുറച്ചു കിടക്കകൾക്ക് അപ്പുറത്ത് വേറെ ആരോ കിടപ്പുണ്ട്.. എണീറ്റിരിക്കുവാൻ ശ്രമിച്ചു.... ശരീരം മുഴുവൻ വേദന....  കണ്ണു തുറന്നത് കണ്ടിട്ടാവാം ഒരു നേഴ്സ് അടുത്തു വന്നു.... ചോദിക്കന്നതൊന്നും മനസ്സിലാകുന്നില്ല... അതു മനസ്സിലാക്കിയത് കൊണ്ടാവാം ഇംഗ്ലീഷിൽ ആയി ചോദ്യങ്ങൾ...രോഗവിവരങ്ങൾ ആണ് ചോദിക്കുന്നത്..   അതിനൊന്നും ചെവി കൊടുക്കാതെ എന്നെക്കുറിച്ച് തന്നെ  ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവർ പോയി.  എന്തൊക്കെ ആണ് സംഭവിച്ചത്??? ഓർക്കുവാൻ ശ്രമം നടത്തി.... ഇല്ലാ.... ഒന്നും ഓർമ്മ വരുന്നില്ല... ഞാൻ ആരാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ല... ഓർക്കുവാൻ ശ്രമിക്കുന്തോറും തല വെട്ടിപ്പൊളിയാൻ തുടങ്ങി.... ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ.... ഞാൻ ഉറക്കെ അലറി...  ഒരു ഡോക്ടർ എന്റെ അടുത്തു വന്നിരുന്നു... അദ്ദേഹത്തിൽ നിന്നും കാര്യങ്ങളുടെ ഏക

യാത്രകൾ

Image
പ്രൗഡിയോടെ നിലകൊള്ളുന്ന ഹിമാലയൻ മലനിരകളുടെ താഴ്‌വരയിൽ സഞ്ചാരികളുടെ പറുദീസയായ മനാലി... യാത്രകൾ ഹരമായി തുടങ്ങിയ കാലം മുതലുള്ള സ്വപ്നമാണ് കുളു മനാലി യാത്ര.... സ്കൂൾ കാലങ്ങളിൽ ചെറിയ വിനോദയാത്രക്ക് പോലും അനുവാദം ലഭിക്കാതിരുന്നതാകാം യാത്രകളോട് ഭ്രാന്തമായ അഭിനിവേശം ഉള്ളിന്റെ ഉള്ളിൽ ഉടലെടുത്തത്... പെണ്ണാണ് അടങ്ങി ഒതുങ്ങി കഴിഞ്ഞോളണം എന്ന ജല്പനങ്ങൾ യാത്രകളെ പ്രണയിക്കാനുള്ള വാശിയിലുമെത്തിച്ചു... ഡോക്ടറാകണം ടീച്ചറാകണം.... പതിവ് ശബ്ദങ്ങളിൽ ലോകം മുഴുവൻ ചുറ്റിക്കാണണം എന്ന എന്റെ സ്വപ്നം വേറിട്ടു നിന്നു... സ്വപ്നം ഉറക്കെ പറഞ്ഞിട്ടുള്ളപ്പോഴെല്ലാം കേട്ടിട്ടുള്ള പരിഹാസങ്ങൾ  യാത്രയെന്ന വികാരത്തെ ബലപ്പെടുത്തി... ഏററവും മിടുക്കിയായി പഠിച്ചു ജോലിയിൽ പ്രവേശിച്ചു ലഭിച്ച  വരുമാനം സൊരുക്കൂട്ടിയത്  ലൈസെൻസ് എടുക്കുവാനും ബുള്ളറ്റ് എന്ന  യാത്രകളിലേക്കുള്ള ആദ്യ ചുവടു വയ്പ്പിനുമാണ് ... ഒച്ചപ്പാടും വഴക്കും മാത്രം കണ്ടു വളർന്നത് കൊണ്ട് കല്യാണം കഴിപ്പിച്ചു ഭാരം ഇറക്കിവെക്കാനുള്ള ചേട്ടന്റെ ഉദ്യമത്തെ എതിർത്തത് കൊണ്ട്  വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ യാതൊരു വേദനയും തോന്നിയില്ല.... ലോകം കാണുവാനുള്ള അനുവാദത്തിനായി കാത്ത

വർഷങ്ങൾ പെയ്തൊഴിയുമ്പോൾ

Image
എത്ര വർഷങ്ങൾക്ക് ശേഷം ആണ് ഞാനും അഭിയും കണ്ടുമുട്ടുന്നത്.. കൃത്യം ആയി പറഞ്ഞാൽ പതിനഞ്ച് വർഷം....  ഞാൻ ആറിലും അഭി എട്ടിലും പഠിക്കുമ്പോഴാണ് ഞങ്ങൾ അവസാനം കണ്ടത്... കൊച്ചി നേവൽ ക്വാർട്ടേഴ്സിലെ അടുത്തടുത്ത ഫ്ളാറ്റുകളിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.. വളരെ സ്നേഹസമ്പന്നരായ അയൽവാസികൾ....ഒരു കുടുംബം പോലെ ആണ് ഞങ്ങൾ കഴിഞ്ഞിരുന്നത്... ഞാനും അഭിയും എപ്പോഴും ഒരുമിച്ചായിരുന്നു... സ്കൂളിൽ പോകുന്നതും കളിക്കുന്നതും.... വിശാഖിലേക്ക് മാറ്റം കിട്ടി അവർ പോകുമ്പോൾ ഞാനും അവനും ഒരുപാട് കരഞ്ഞു.... അവൻ പോയതിനു ശേഷമാണ് ഒറ്റ മകളായി ജനിച്ചതിന്റെ വിഷമം ഞാനറിഞ്ഞു തുടങ്ങിയത്... പക്ഷെ കത്തുകളിലൂടെയും ഫോണിലൂടെയും ഞങ്ങൾ ബന്ധം നിലനിർത്തി... എന്ത് വിശേഷമുണ്ടായാലും അവനോട് പറഞ്ഞാലേ എനിക്ക് സമാധാനം ആകു.... അവനു തിരിച്ചും... കാലങ്ങൾ കഴിഞ്ഞിട്ടും ഞങ്ങളുടെ ആത്മബന്ധത്തിന് ആഴം കൂട്ടിയതേ ഉള്ളു... ഒരുപാട് കാലങ്ങൾ കഴിഞ്ഞ് കാണുന്നതിന്റെ അമിതാഹ്ലാദമാണ്‌ ഞങ്ങൾക്ക്... അച്ഛനമ്മമാർ വർത്താനം തുടങ്ങിയപ്പോൾ ഞങ്ങൾ പതുക്കെ പുറത്തേക്കിറങ്ങി... എത്ര സംസാരിച്ചാലും തീരാത്ത വിശേഷങ്ങൾ ഞങ്ങൾക്ക് എപ്പോഴും പറയാനുണ്ടാവും ... ഊണ് കഴിക്കാൻ വരൂ മക്കളെ... അമ