വർഷങ്ങൾ പെയ്തൊഴിയുമ്പോൾ

എത്ര വർഷങ്ങൾക്ക് ശേഷം ആണ് ഞാനും അഭിയും കണ്ടുമുട്ടുന്നത്.. കൃത്യം ആയി പറഞ്ഞാൽ പതിനഞ്ച് വർഷം....  ഞാൻ ആറിലും അഭി എട്ടിലും പഠിക്കുമ്പോഴാണ് ഞങ്ങൾ അവസാനം കണ്ടത്...

കൊച്ചി നേവൽ ക്വാർട്ടേഴ്സിലെ അടുത്തടുത്ത ഫ്ളാറ്റുകളിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.. വളരെ സ്നേഹസമ്പന്നരായ അയൽവാസികൾ....ഒരു കുടുംബം പോലെ ആണ് ഞങ്ങൾ കഴിഞ്ഞിരുന്നത്...

ഞാനും അഭിയും എപ്പോഴും ഒരുമിച്ചായിരുന്നു... സ്കൂളിൽ പോകുന്നതും കളിക്കുന്നതും....

വിശാഖിലേക്ക് മാറ്റം കിട്ടി അവർ പോകുമ്പോൾ ഞാനും അവനും ഒരുപാട് കരഞ്ഞു.... അവൻ പോയതിനു ശേഷമാണ് ഒറ്റ മകളായി ജനിച്ചതിന്റെ വിഷമം ഞാനറിഞ്ഞു തുടങ്ങിയത്...

പക്ഷെ കത്തുകളിലൂടെയും ഫോണിലൂടെയും ഞങ്ങൾ ബന്ധം നിലനിർത്തി... എന്ത് വിശേഷമുണ്ടായാലും അവനോട് പറഞ്ഞാലേ എനിക്ക് സമാധാനം ആകു.... അവനു തിരിച്ചും... കാലങ്ങൾ കഴിഞ്ഞിട്ടും ഞങ്ങളുടെ ആത്മബന്ധത്തിന് ആഴം കൂട്ടിയതേ ഉള്ളു...

ഒരുപാട് കാലങ്ങൾ കഴിഞ്ഞ് കാണുന്നതിന്റെ അമിതാഹ്ലാദമാണ്‌ ഞങ്ങൾക്ക്...
അച്ഛനമ്മമാർ വർത്താനം തുടങ്ങിയപ്പോൾ ഞങ്ങൾ പതുക്കെ പുറത്തേക്കിറങ്ങി... എത്ര സംസാരിച്ചാലും തീരാത്ത വിശേഷങ്ങൾ ഞങ്ങൾക്ക് എപ്പോഴും പറയാനുണ്ടാവും ...

ഊണ് കഴിക്കാൻ വരൂ മക്കളെ... അമ്മയുടെ വിളി കേട്ടാണ് ഞങ്ങൾ അകത്തേക്ക് ചെന്നത്... അപ്പൊ ഞങ്ങൾ അതങ്ങു തീരുമാനിച്ചു കേട്ടോ.. അഭിയുടെ അച്ഛൻ പറയുന്നു.... വരുന്ന ചിങ്ങത്തിൽ നമുക്ക് കല്യാണം നടത്താം...

ആരുടെ???  ചോദ്യം ഞാനും അഭിയും ചോദിച്ചത് ഒരുമിച്ചായിരുന്നു... ഞങ്ങളുടെ പ്രതികരണം അവരെ ഞെട്ടിച്ചുവോ??  അതെന്താ മക്കളെ അങ്ങനെ ചോദിക്കുന്നത്??  നിങ്ങളുടെ കല്യാണം നടത്തുന്ന കാര്യമല്ലാതെ ഞങ്ങൾ വേറെ ആരുടെ കാര്യമാണ് പറയേണ്ടത്??  അമ്മയുടെ ചോദ്യം.

പൊട്ടിച്ചിരിച്ചു കൊണ്ട് അഭി പറഞ്ഞു.... നിങ്ങൾ ഞങ്ങളെക്കുറിച്ച് ഇങ്ങനെ ഒക്കെ ആണോ കരുതി വച്ചിരിക്കുന്നത്.... ഞങ്ങളുടെ സൗഹൃദത്തിന് നിങ്ങൾ കരുതുന്നതിലും അപ്പുറം വ്യാപ്തിയുണ്ട്... ഒരു ആണും പെണ്ണും തമ്മിൽ ഏറ്റവും നല്ല സുഹൃത്തുക്കൾ ആയി ഇരിക്കാനും കഴിയും... ഞങ്ങളെ ഏറ്റവും നന്നായി അറിയാവുന്ന നിങ്ങൾക്കു പോലും അതു മനസ്സിലാക്കുവാൻ സാധിച്ചില്ലാലോ??  ബാക്കി പൂരിപ്പിച്ചത് ഞാൻ ആണ്.... അച്ഛനമ്മമാർ എത്രയും പെട്ടെന്ന് അഭിക്ക് പെണ്ണിനേയും എനിക്ക് ചെക്കനേയും കണ്ടു പിടിക്കാൻ നോക്കു കേട്ടോ....

സിന്ധു ബിജു

Story No.: 24 


Comments

Popular posts from this blog

മാതൃക ദമ്പതികൾ

തൃക്കാർത്തിക

സ്വർഗം