മാതൃക ദമ്പതികൾ

 വക്കീൽ വേഷം ഒരു പാട് ആഗ്രഹിച്ചു നേടിയെടുക്കപ്പെട്ട സ്വപ്നം ആയിരുന്നത് കൊണ്ടു ജോലിയോട് ആത്മാർത്ഥത പുലർത്താൻ എപ്പോഴും ശ്രമിക്കാറുണ്ട്... അതുകൊണ്ട് തന്നെ ആകാം പേരെടുത്ത വക്കീൽ ആകാൻ സാധിച്ചതും...

വിവാഹ മോചനം ഒരു ഫാഷൻ പോലെ ആയതു കൊണ്ട് ഈയിടെയായി വരുന്ന കേസുകളിലോ കക്ഷികളിലോ പ്രത്യേകിച്ച് പുതുമ ഒന്നും തോന്നാറില്ല... പക്ഷെ ഇന്ന് വന്നു പോയ ഹരി എന്തു കൊണ്ടോ വ്യത്യാസം തോന്നിപ്പിച്ചു...

ഹരിയും ഹേമയും സ്നേഹിച്ചു കല്യാണം കഴിച്ചവർ ആണ് ...ആറു വർഷത്തെ ഒച്ചപ്പാടും ബഹളവും ഇല്ലാത്ത ദാമ്പത്യ ജീവിതം അവസാനിപ്പിക്കാം എന്ന് ഹേമ ആണ് പറഞ്ഞതത്രേ...

ഹരിക്കത് ഉൾക്കൊള്ളാൻ പറ്റുന്നതിലും അധികം ആയിരുന്നു... പക്ഷെ ഹേമ തീരുമാനത്തിൽ ഉറച്ചു നിൽക്കുക ആണ്.... വക്കീലിനെ കണ്ട് അപ്പോയ്ന്റ്മെന്റ് എടുത്തു വരണം.... അല്ലെങ്കിൽ ഹേമ വക്കീൽ നോട്ടീസ് അയക്കുമെന്ന് പറഞ്ഞതിൻ പ്രകാരം ആണ് ഹരി എന്നെ കാണാൻ എത്തിയത്.

തീർച്ചും മറിച്ചും ചോദിച്ചിട്ടും ഹരിയുടെ വായിൽ നിന്നും എന്താണ് അവർക്കിടയിലുള്ള പ്രശ്നമെന്ന് മനസിലാക്കാൻ പറ്റിയില്ല... മാത്രമല്ല ഹരിക്ക് തന്നെ അതിനെ കുറിച്ച് ഒരു ധാരണയും ഇല്ലാ എന്ന് മനസ്സിലാകുകയും ചെയ്തു...പിറ്റേ ദിവസത്തേക്ക് അപ്പോയ്ന്റ്മെന്റ് വാങ്ങി നാളെ ഹേമയെയും കൂട്ടി വരാം എന്ന് പറഞ്ഞിറങ്ങുമ്പോൾ ഹരിയുടെ കണ്ണു നിറഞ്ഞിരുന്നു..

രണ്ടു പേരും മിണ്ടാതിരുന്നാൽ എങ്ങനെ ആണ്?? ഞാൻ ചോദിച്ചു... ഹേമ പറഞ്ഞു തുടങ്ങി.... എനിക്ക് വിവാഹ മോചനം വേണം... എനിക്കീ ഹരിയേട്ടനെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല....ഇതെന്റെ ഹരിയേട്ടൻ അല്ല....

ഹരി ഒന്ന് പുറത്തിരിക്കു.... ഞാൻ ഹേമയോട് ഒന്ന് സംസാരിക്കട്ടെ.... ഹരി പുറത്തേക്ക് പോയി.... ഹെമേ... ഹരിയുടെ വർത്തമാനത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും ഹേമയുടെ ഈ തീരുമാനം ഹരിയെ ഞെട്ടിച്ചിരിക്കുക ആണ്  .. എന്താണ് നിങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ?? തുറന്നു പറയു....

ഹേമ പറഞ്ഞു തുടങ്ങി.... ഞങ്ങൾ അഞ്ച് വർഷം പ്രണയിച്ചു കല്യാണം കഴിച്ചവർ ആണ്... രണ്ടു വീട്ടുകാരും വളരെ സന്തോഷത്തിൽ തന്നെ ആണ്... പക്ഷെ ഞങ്ങൾ ഒരുമിച്ച് കണ്ട സ്വപ്നത്തിലെ ജീവിതം അല്ല ഞങ്ങളുടേത്....

വളരെ ഉയർന്ന വിദ്യാഭ്യാസവും നല്ല ജോലിയും ഉള്ള ഹേമ ഇത്ര ബാലിശമായി ചിന്തിക്കുന്നതെന്തിനു?? പെട്ടെന്ന് മനസ്സിൽ ഓടി വന്നത് മിഥുനം സിനിമ യിലെ ഉർവശിയെ ആണ്....എനിക്ക് അത്ഭുതം തോന്നി.... പക്ഷെ ഹേമ പറഞ്ഞു തീരട്ടെ എന്ന് കരുതി...

ഹരിയേട്ടന് എന്നോടു സ്നേഹം ഒന്നുമില്ല വക്കീലേ ... എനിക്കതു സഹിക്കാൻ പറ്റുന്നില്ല... ഞങ്ങൾ എല്ലാവർക്കും മാതൃക ദമ്പതികൾ ആണ്.... പക്ഷെ ഹരിയേട്ടന് ഒന്നിനും സമയം ഇല്ലാ... ജോലി കഴിഞ്ഞു വന്നാൽ എന്തേലും പറയും... കുറെ നേരം മൊബൈലിൽ ഇരിക്കും.... ടി വി കാണും.... ഞങ്ങൾ തമ്മിൽ പഴയ സൗഹൃദം ഇല്ലാ....മനസ്സ് തുറന്നു സംസാരിക്കാറില്ല.., വീട്ടിലെ പൊതുവായുള്ള കാര്യങ്ങൾ സംസാരിക്കും.... ഇടയ്ക്കു രണ്ടു വീടുകളിലും പോകും  .... കറങ്ങാൻ പോകും.... പക്ഷെ ഞങ്ങൾ തമ്മിൽ ഒരു ആത്മബന്ധം ഇല്ലാ...ഞങ്ങൾ ഇങ്ങനൊന്നും ആയിരുന്നില്ല..,ഹേമയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആണ്.... കല്യാണം കഴിഞ്ഞ് ആറു വർഷം അല്ലേ ആയുള്ളൂ വക്കീലേ... ഇപ്പോഴേ ഇങ്ങനെ....

ഹേമ ഇതൊന്നും ഹരിയോട് പറഞ്ഞില്ലെ??  ഇതൊക്കെ പറഞ്ഞിട്ട് വേണോ മനസ്സിലാക്കാൻ... ഹേമയുടെ മറു ചോദ്യം.....

ഹരിയേട്ടന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്..... ഞാനും മോളും ഹരിയേട്ടനും മാത്രം അല്ലേ വീട്ടിൽ ഉള്ളു... ഞങ്ങൾ മനസ്സ് തുറന്നു സംസാരിച്ചില്ലേൽ വീട്ടിൽ എന്തു അനക്കം ആണുണ്ടാകുക??

ശരി.... ഹേമ പുറത്തിരുന്നിട്ട് ഹരിയോട് വരാൻ പറയു..,.. ഹരി കാര്യങ്ങൾ കേട്ട് തല കുനിച്ചു ഇരിക്കുക ആണ്.... ഹരി എന്താ ഒന്നും മിണ്ടാത്തത്.?? ഞാൻ ചോദിച്ചു....

ഹേമ പറഞ്ഞതാണ് ശരി..... ഞാൻ ഒരുപാട് മാറിപ്പോയി .... ഞങ്ങൾ കല്യാണത്തിന് മുന്നെ ഒരുപാട് കാര്യങ്ങൾ സംസാരിക്കുമായിരുന്നു.... ഞങ്ങൾക്കിടയിൽ ചർച്ചയിൽ വരാത്ത വിഷയങ്ങൾ ഇല്ലായിരുന്നു... ചിരി കളി തമാശ... അപ്പോഴൊക്കെ ഹേമ പറയുമായിരുന്നു.... കല്യാണം കഴിഞ്ഞാലും നമ്മൾ ഇങ്ങനെ ആയിരിക്കണേ ഹരിയേട്ടാ എന്ന്..,

പക്ഷെ ഞാൻ അതൊക്കെ മറന്നു.... ഞാൻ മൊബൈലിൽ ഗ്രൂപ്പുകളിൽ ചിലവഴിക്കണ സമയം പോലും ഹേമയോട് സംസാരിക്കാറില്ല... അവളോട്‌ സ്നേഹം ഇല്ലാഞ്ഞിട്ടല്ല.... ഞങ്ങൾ എപ്പോഴും കൂടെ ആണല്ലോ... അപ്പോൾ അവൾ സന്തോഷവതി ആണെന്ന് ഞാൻ അങ്ങോടു തീരുമാനിച്ചു.... എല്ലാം എന്റെ കുഴപ്പങ്ങൾ ആണു വക്കീലേ.... എനിക്ക് എന്റെ ഹേമയോടുത്തു സന്തോഷം ആയി ജീവിക്കണം....

ഹരി തന്നെ പോയി ഹേമയെ കൂട്ടി എന്റെ മുന്നിൽ ഇരുന്നു ... പൊട്ടിച്ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു..... കാലങ്ങൾ ആയി ഞാൻ വിവാഹമോചന കേസുകൾ കാണുന്നു.... ഇങ്ങനെ ഒരെണ്ണം ആദ്യമായിട്ടാ.... വീട്ടിൽവച്ചു സംസാരിച്ചു തീർക്കാവുന്ന കാര്യങ്ങൾ അല്ലേ ഹെമേ ഇതൊക്കെ.... സ്നേഹക്കൂടുതൽ കൊണ്ടു വിവാഹമോചനം തേടേണ്ട അവശ്യം ഉണ്ടോ?? മറുപടി പറഞ്ഞത് ഹരി ആണു..,. ഹേമയെ കുറ്റം പറയണ്ട വക്കീലേ.... ഇതിന് ഉത്തരവാദി ഞാൻ മാത്രം ആണു..... എന്റെ മാറ്റങ്ങൾ ഞാൻ അറിയാതെ പോയി.... ഞങ്ങൾ ഞങ്ങളുടെ പഴയ കാലത്തേക്ക് തിരിച്ചു പോകുകയാണ്.... ചിരിയും കളിയും ഇച്ചിരി പിണക്കങ്ങളും നിറഞ്ഞ ഞങ്ങളുടെ ലോകത്തേക്ക്.... ഈ തിരിച്ചറിവ് നൽകാൻ വക്കീലിനെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം....  ഹരിയും ഹേമയും കൈകൾ കോർത്തു പിടിച്ചു പോകുന്നത് കണ്ടപ്പോൾ മനസ്സിന് ഒരു കുളിർമ്മ.... അവരുടെ പ്രശ്നങ്ങൾ അവർ  തന്നെ തീർത്തു പോകുന്നത് കണ്ടപ്പോൾ ബോധ്യമായതു ഇന്നത്തെ കാലത്തും സത്യസന്ധമായ ആത്മാർത്ഥത നിറഞ്ഞ സ്നേഹം നില നില്കുന്നു എന്നുള്ളതാണ്....


ഉള്ളു തുറന്നൊന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ ഊതി പെരുപ്പിച്ചു ഒച്ചപ്പാടും ബഹളവുമായി വിവാഹ മോചനത്തിന് ഓടിയെത്തുന്ന ദമ്പതികൾക്കിടയിൽ നിന്ന് വേറിട്ടു നിന്നു  ഹരിയും ഹേമയും.... ഇനി മുന്നിൽ വരുന്ന കക്ഷികൾക്ക് കൊടുക്കാൻ പറ്റുന്ന നല്ലൊരു ഉദാഹരണവും....


സിന്ധു ബിജു

Story No.: 30



Comments

  1. Great... വളരെ ഹൃദയസ്പർശിയായ ഒരു കഥ... ഈ കാലത്ത് പല കുടുംബങ്ങളിലേയും അവസ്ഥയാണിത്...👏👏👏

    ReplyDelete
  2. ഏതൊരു പ്രതിസന്ധിയിലും മറ്റൊരാളുടെ കാഴ്ചപ്പാടിൽ കൂടി നോക്കാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളു എന്നും ജീവിതത്തോട് പൊരുത്തപ്പെട്ടു കഴിയുമ്പോൾ അമൂല്യമായ മറ്റു പലതും ഉണ്ട് എന്നും തിരിച്ചറിയുന്ന സമയം പലപ്പോഴും വൈകും. കാര്യ ഗൗരവമില്ലാതെ പിടിവാശികൾക്കു കീഴടങ്ങി ശിഥിലമാകാനുള്ളതല്ല മനുഷ്യജീവിതം എന്ന സന്ദേശം ഭംഗിയായി നൽകി. അഭിനന്ദനങ്ങൾ സിന്ധു.

    ReplyDelete

Post a Comment

Popular posts from this blog

തൃക്കാർത്തിക

സ്വർഗം