Posts

Showing posts from September, 2020

നിഴൽ

Image
വെള്ളിയാഴ്ച്ചയിലെ തിരക്കേറിയ ക്ലാസ്സുകൾ തീർത്ത് ഫ്ലാറ്റിലെത്തി ..... മനസ്സ് കാർമേഘം വന്നു മൂടിയ പോലെ... നെഞ്ച് ക്രമാതീതമായി  മിടിക്കുന്നു.. ഗണിതത്തിൽ ബിരുദാനന്തര ബിരുദം എടുത്ത് അധ്യാപനം തിരഞ്ഞെടുത്തത് അത് ഇഷ്ടമേഘല ആയത് കൊണ്ടാണോ??  എറണാകുളത്തെ കോളേജുകളിലൊന്നും ജോലി കിട്ടാഞ്ഞത് കൊണ്ടാണോ തിരുവനന്തനപുരം തിരഞ്ഞെടുത്തത്??  അച്ചന്റെയും അമ്മയുടെയും മരണ ശേഷം കൊച്ചിയിലേക്കുള്ള യാത്ര പോലും വേണ്ടാന്ന് വച്ചു ഈ അജ്ഞാതവാസം  തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. ഇന്ന് രാവിലെ ആണ് കീർത്തിയുടെ ഫോൺ വിളി വന്നത്... പി ജി ഗെറ്റ് ടുഗെതർ... അവളുടെ വിശേഷങ്ങളും ആർക്കും പിടി കൊടുക്കാതെ നടക്കുന്ന എന്നോടുള്ള പരിഭവങ്ങളും......അവൾക്ക് ഒരു മാറ്റവും ഇല്ല.... ഞായറാഴ്ച നീ വന്നേ പറ്റു എന്നും പറഞ്ഞു അവൾ ഫോൺ വച്ചു... ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ദിനങ്ങൾ... കോളേജ് കാലഘട്ടത്തിലെ വെറും ഒരു പ്രണയം ആയിരുന്നില്ല ഞാനും ജെറിയും തമ്മിൽ... സംഗീതം ആയിരുന്നു ഞങ്ങളെ ഒരുമിപ്പിച്ചത്.. കോളേജിലെ ഏതു പരിപാടിക്കും ഞങ്ങൾ പാടി തകർക്കുമായിരുന്നു... ഞങ്ങളുടെ പ്രണയസല്ലാപങ്ങൾ ഭൂരിഭാഗവും സംഗീതത്താൽ നിറഞ്ഞു നിന്നിരുന്നു... പി ജി അവസാന വർഷ പരീക്ഷ ക

വീണ

Image
ഹായ് റിഷി..... ഓഫീസിലെ വളരെ പ്രധാനപ്പെട്ട മീറ്റിംഗിനിടയിൽ ആണ് മെസ്സഞ്ചറിലെ മെസേജ് നോട്ടിഫിക്കേഷൻ കണ്ടത്.... അയച്ച ആളുടെ പേര് കണ്ടതോടെ അത് തുറന്ന് നോക്കണമെന്ന് തോന്നി എങ്കിലും സാധിച്ചില്ല... പക്ഷെ അതോടെ മനസ്സ് അസ്വസ്ഥം ആയ പോലെ... ഒരു വിധത്തിൽ ഓഫീസിലെ തിരക്കേറിയ കാര്യങ്ങൾ തീർത്ത് ഇറങ്ങുമ്പോൾ സമയം രാത്രി പത്തുമണി... പാർക്കിങ്ങിൽ എത്തി കാറിൽ കയറിയിരുന്നു... ദുബായിൽ എത്തിയിട്ട് ഇരുപത് വർഷം കഴിഞ്ഞിരിക്കുന്നു... യന്ത്രം പോലെ ജീവിക്കാൻ തുടങ്ങിട്ട് എന്ന് മറ്റൊരു ഭാഷയിൽ പറയാം... വീണ... നാട്ടിൽ വീടിനടുത്താണ് അവളുടെ വീട്.... കോളേജിൽ പഠിക്കുന്ന കാലം മുതൽ അവൾ ഒരു കുളിരായി മനസ്സിലുണ്ടായിരുന്നു... പക്ഷെ പറയാനുള്ള ധൈര്യം ഇല്ലായിരുന്നു... അവളുടെ നോട്ടത്തിലും ഭാവത്തിലും എന്നോടുള്ള പ്രണയം ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു.. പക്ഷെ പഠനം,  ജോലി... വലിയ സ്വപ്നങ്ങൾ എന്നെ സ്വാർത്ഥൻ ആക്കി.... ദുബായിൽ ജോലി ലഭിച്ചു പോരുമ്പോൾ ഉയർന്ന നിലയിൽ എത്തുക എന്നത് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു.. ഉയർന്ന ജോലി,  ജീവിതസാഹചര്യങ്ങൾ..... എല്ലാം മാറി മറിഞ്ഞു... ലഭിക്കുന്തോറൂം വീണ്ടും വീണ്ടും വെട്ടിപ്പിടിക്കാനുള്ള ആവേശം വർധിച്ചു...