അച്ചു

 വെറും മൂന്ന് മാസം മാത്രം നീണ്ട വിവാഹജീവിതം അവസാനിപ്പിച്ചു കോടതി മുറിയിൽ നിന്നും ഞാനും രശ്മിയും ഇറങ്ങി.... കാറുകൾ രണ്ടു ദിശകളിലേക്ക്..... പ്രിയ സ്നേഹിതൻ അമൽ ആണ് എന്റെ കൂടെ.....

നന്ദു.... അച്ചുവിനെ ഓർമ്മ ഉണ്ടോ?? അവളോട്‌ ചെയ്ത ക്രൂരതകൾക്കെല്ലാം നീ അനുഭവിച്ചേ മതിയാകു.... അമലിന്റെ വാക്കുകൾ കൂരമ്പുകൾ പോലെ നെഞ്ചിൽ തറച്ചു...

ഡിഗ്രി ഒന്നാം വർഷ ക്ലാസ്സിൽ അവസാന ചാൻസിൽ പ്രവേശനം ലഭിച്ചു ക്ലാസ്സിൽ ചെന്നപ്പോൾ ആദ്യം കണ്ട മുഖം അച്ചുവിന്റെ ആയിരുന്നു... പഠനത്തിൽ മിടുക്കി.... ഉഴപ്പാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിയ ഞാൻ കൂട്ടുകാരോടുള്ള ബെറ്റിന്റെ പുറത്താണ് അച്ചുവിനോട് ഇഷ്ടം പറഞ്ഞത്..... എനിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറിയപ്പോൾ പിന്നെ അത് വാശി ആയി... പിന്നീടങ്ങോട് അച്ചുവിനെക്കൊണ്ട് ഇഷ്ടമാണെന്നു പറയിക്കാനുള്ള തന്ത്രങ്ങൾ ആയിരുന്നു.... കുറച്ചു സെന്റിമെന്റൽ ബ്ലാക്‌മെയ്‌ലിംഗ് കൂടി ആയപ്പോൾ അവൾ സമ്മതം മൂളി....

അമ്മയും അച്ചുവും മാത്രം അടങ്ങുന്ന കുടുംബം..... അച്ചു ആണേൽ  പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ മുതൽ കൊച്ചു കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുമുണ്ട്.... അവൾക്ക് കിട്ടുന്ന വരുമാനം എല്ലാം പിന്നീടെന്റെ സ്വന്തം ആയിരുന്നു... സ്നേഹിച്ചു കൊല്ലുന്ന സ്വാഭാവം...

അച്ചു ഒന്നാം റാങ്കോടെ ഡിഗ്രി പാസായി....ഏറ്റവും നല്ലൊരു കമ്പനിയിൽ നിയമനവും ലഭിച്ചു... ഞാൻ അപ്പോൾ സപ്പ്ളിമെന്ററിയുടെ പ്രളയത്തിൽ ആയിരുന്നു....

ഓരോ ദിവസം കഴിയുന്തോറും അച്ചുവിന്റെ സ്നേഹവും ആത്മാർത്ഥതയും കൂടി വന്നു... പക്ഷെ എനിക്കതൊക്കെ ഒരു ബാധ്യത ആയിരുന്നു.... നല്ല പോലെ പഠിക്കു നന്ദു, ഉഴപ്പൊക്കെ നിർത്തു, കള്ള് കുടിക്കരുത്, സിഗരറ്റ് വലിക്കരുത്.... രാത്രി പാതിരാ വരെ കറങ്ങി നടക്കരുത്... തുടങ്ങിയ അവളുടെ പല്ലവികൾ എനിക്ക് തീർത്തും അരോചകം ആയിരുന്നു.....

ജോലി ലഭിച്ച് ഒരു മാസത്തിനുള്ളിൽ അവളുടെ കഴിവുകളുടെ അടിസ്ഥാനത്തിൽ യു എസ് ലേക്കുള്ള സെലെക്ഷൻ ലിസ്റ്റിൽ അവളും ഉൾപ്പെട്ടു.... അടുത്ത ഒരു മാസത്തിനുള്ളിൽ അച്ചു അമേരിക്കയിലേക്ക് പറന്നു.... ആറു മാസത്തിനുള്ളിൽ എനിക്ക് നല്ലൊരു ഇലക്ട്രോണിക് ഷോപ്പ് തുടങ്ങുവാനുള്ള എല്ലാ കാര്യങ്ങളും അവൾ ചെയ്തു....

പലപ്പോഴും ഇല്ലാത്ത തിരക്കിന്റെ പേരും പറഞ്ഞു അവളുടെ കാളുകളെ ഞാൻ അവഗണിച്ചു... ഷോപ്പ് തുടങ്ങി കുറച്ചു മാസങ്ങൾക്കുള്ളിൽ കാര്യങ്ങൾ എനിക്ക് അനുകൂലം ആയി തുടങ്ങി.... എന്റെ എല്ലാ നല്ലതിനും കാരണം അച്ചു മാത്രമാണെന്ന സത്യം മാത്രം ഞാൻ കണ്ടില്ല എന്ന് നടിച്ചു...

അതിനിടയിൽ ആണ് രശ്മിയെ പരിചയപ്പെടുന്നത്... രശ്മിയുടെ സ്മാർട്നെസ്സ്, സംസാരം, എല്ലാത്തിലും ഉപരി അവളുടെ ഫാമിലി സെറ്റ് അപ്പ്‌ എല്ലാം എന്നെ വല്ലാതെ ആകർഷിച്ചു.... വളരെ വേഗത്തിൽ ഞങ്ങൾ പ്രണയബദ്ധരായി...രശ്മിയോടുള്ള പ്രണയസല്ലാപത്തിനിടയിൽ വരുന്ന അച്ചുവിന്റെ കാളുകളോ മെസ്സേജുകളോ ഞാൻ കണ്ടതായി പോലും ഭാവിച്ചില്ല...

ഒരു ദിവസം ഓഫീസ് റൂമിൽ ഇരുന്നു ചിരിച്ചുല്ലസിക്കുകയായിരുന്നു ഞാനും രേഷ്മിയും..... അപ്രതീക്ഷിതമായി കയറി വന്ന അച്ചുവിനെ കണ്ടു ഞാൻ ഞെട്ടി... രശ്മിയാണേൽ മുട്ടിയിട്ടു കയറി വരാത്തതിൽ അച്ചുവിനെ നല്ല ചീത്തയും വിളിച്ചു..... കണ്ണുകൾ നിറഞ്ഞു ഇറങ്ങി പോയ അച്ചുവിനോട് ഒരു ദയവും എനിക്ക് തോന്നിയില്ല.... പിന്നീട് അച്ചുവിനെ കണ്ടിട്ടുമില്ല...

രശ്മിയുടെയും എന്റെയും വിവാഹം വളരെ പെട്ടെന്ന് തീരുമാനിക്കപ്പെട്ടു... എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാനുള്ള അമലിന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു.... കല്യാണം കഴിഞ്ഞ അന്ന് മുതൽ  കാര്യങ്ങൾ തിരിയാൻ തുടങ്ങി..... കല്യാണത്തിന് മുന്നെ സംസാരിച്ചിരുന്ന ആളെ അല്ല രശ്മി എന്ന് വളരെ വേഗം ബോധ്യപ്പെട്ടു... രശ്മിയുടെ പെരുമാറ്റവും അവളുടെ വീട്ടികാരുടെ രീതികളും ഒരു തരത്തിലും പൊരുത്തപ്പെടാൻ ആകാത്തതായിരുന്നു... ഒച്ചപ്പാടും ബഹളവും പതിവായി.... കല്യാണം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ വിവാഹമോചനം വേണമെന്ന് രശ്മി ആവശ്യപ്പെട്ടു...ഒരുമിച്ച് തുടരാൻ യാതൊരു താല്പര്യവും എനിക്കും ഉണ്ടായിരുന്നില്ല.....  വളരെ വേഗം വിവാഹമോചനവും നടന്നു..,.

നീ പറഞ്ഞത് ശെരിയാണ് അമൽ.., അച്ചുവിനോട് ചെയ്തതിനു ഞാൻ അനുഭവിക്കാൻ ഇരിക്കുന്നതെ ഉള്ളു... നിനക്ക് അച്ചുവിനെ കാണണോ നന്ദു?? അമലിന്റെ അടുത്ത ചോദ്യം.... വേണം എന്ന മറുപടി പറയുവാൻ എനിക്ക് ആലോചിക്കേണ്ടി വന്നില്ല....

കാർ നേരെ ചെന്നു നിർത്തിയ സ്ഥലം കണ്ടു ഞാൻ അന്തം വീട്ടിരിക്കുകയാണ്... അതൊരു മാനസിക ആരോഗ്യ കേന്ദ്രം ആയിരുന്നു..,. എന്നെയും കൂട്ടി അമൽ ഒരു റൂമിലെത്തി... കട്ടിലിൽ അച്ചു... കയ്യും  കാലും തളർന്നു പോകുന്ന പോലെ തോന്നി.... കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ..... അച്ചുവിന്റെ കാലുകളിൽ തൊട്ട് മാപ്പു പറഞ്ഞു.... അച്ചു പക്ഷെ മുഖത്തേക്ക് പോലും നോക്കുന്നില്ല....

എന്നെയും കൂട്ടി അമൽ ഡോക്ടറുടെ റൂമിൽ എത്തി.... അച്ചുവിന്റെ അസുഖം മാറുവാൻ സാധ്യത തീരെ ഇല്ല എന്ന കാര്യം നിർവികാരനായി കേട്ടിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു...

നന്ദു.. നിന്റെ ഓഫീസിൽ നിന്നും ഇറങ്ങി നേരെ അച്ചു എത്തിയത് എന്നെ കാണാൻ ആണ്..... അവൾക്കത് അംഗീകരിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.... ഒരുപാട് കരഞ്ഞാണ് അച്ചു എന്റെ വീട്ടിൽ നിന്നും പോയത്..... പിന്നീട് അവളെ ഞാൻ കാണുന്നത് ഈ നിലയിൽ ആണ്... അച്ചുവിന്റെ അവസ്ഥ താങ്ങാൻ ആകാതെ അവളുടെ അമ്മ ആത്മഹത്യ ചെയ്തു....അമൽ പറഞ്ഞു നിർത്തി....

ഭൂമി പിളർന്നു അതിലേക്ക് വീണു പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.... എന്റെ അഹങ്കാരത്തിന്റെയും സ്വാർത്ഥതയുടെയും ബാക്കിപത്രം മാത്രമാണ് അച്ചു..... അവളോളം എന്നെ വേറെ ആരാണ് സ്നേഹിച്ചിട്ടുണ്ടാകുക?? എന്നിട്ടും ഞാൻ അവൾക്ക് നൽകിയത് ഈ തീരാനോവ് മാത്രം അല്ലേ??

നേരെ ഡോക്ടറുടെ റൂമിലേക്ക് ചെന്നു.... അച്ചുവിനെ ഞാൻ കൊണ്ടു പോയി നോക്കിക്കോട്ടെ ഡോക്ടർ?? ഡോക്ടർ പറയുന്ന  പോലെ ഞാൻ ശുശ്രൂഷിച്ചോളാം...

ഡോക്ടറുടെ അനുവാദത്തോടെ അച്ചുവിനെ ഡിസ്ചാർജ് ചെയ്തു ഞാനും അമലും എന്റെ വീട്ടിലേക്ക് കൊണ്ടു പോയി.... ഇനിയുള്ള ജന്മം അവളോട് ചെയ്തു കൂട്ടിയ ആർക്കും ഒരിക്കലും പൊറുക്കാനാവാത്ത ക്രൂരതകൾക്കുള്ള പരിഹാരം ചെയ്യണം.... അവളെ പൊന്നു പോലെ നോക്കി പഴയ അച്ചുവിലേക്കെത്തിക്കണം... അവൾ സ്നേഹിച്ചതിന്റെ നൂറിരട്ടി സ്നേഹം അവൾക്ക് നൽകണം.... എന്റെ വാക്കുകൾ കേട്ട് അമൽ പുഞ്ചിരിച്ചു....


സിന്ധു ബിജു

Story No.: 32



Comments

Popular posts from this blog

മാതൃക ദമ്പതികൾ

അമ്മയോടൊപ്പം...

വാകമരത്തണലിൽ