സ്നേഹത്തിളക്കം
സ്കൂളിൽ പത്താം ക്ലാസ്സ് പരീക്ഷയുടെ ചൂടേറിയ ഒരുക്കങ്ങങ്ങൾക്കിടയിൽ വന്ന ഫോൺ വിളി കണ്ടതായി വച്ചില്ല... വൈകിട്ട് വീട്ടിൽ ചെന്നു കഴിഞ്ഞു മൊബൈൽ നോക്കുമ്പോഴാണ് പിന്നെ അതിനെ കുറിച്ച് ഓർക്കുന്നത് തന്നെ.. നാല് മിസ്സ്ഡ് കാൾസ്...
സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾ ആയിരിക്കുമെന്ന ആലോചനയോടെ ആ നമ്പറിലേക്കു തിരിച്ചു വിളിച്ചു.. മാളൂ ഞാൻ സമീറ ആണ്...
സമീറ... മഹാരാജാസ് കോളേജിൽ ഡിഗ്രി പഠന കാലത്താണ് അവൾ എന്റെ പ്രിയ സ്നേഹിത ആയത് ... ഒരേ ബെഞ്ചിൽ... ഹോസ്റ്റലിൽ ഒരേ മുറിയിൽ.. തട്ടമിട്ട മൊഞ്ചത്തി... അധികം സംസാരിക്കാത്ത നല്ല പോലെ പാട്ടു പാടുന്ന അവളെ ഇഷ്ടം അല്ലാത്തവർ ഇല്ലായിരുന്നു... പഠനത്തിൽ മിടുക്കി... സ്വഭാവത്തിൽ യാതൊരു പൊരുത്തവും ഇല്ലെങ്കിലും ഞങ്ങൾ പെട്ടെന്ന് വളരെ അടുത്ത കൂട്ടുകാരായി...
പിജി ക്കു പഠിക്കുന്ന ഹരിയും അവളുമായുള്ള അടുപ്പത്തെ ഞാൻ ഒരുപാടു എതിർത്തു എങ്കിലും യാതൊരു ഗുണവുമുണ്ടായില്ല... ജാതിയും മതവും.. ഒരു തരത്തിലും നടക്കാൻ സാധ്യത ഇല്ലാത്ത ബന്ധം... രണ്ടാം വർഷ പരീക്ഷ കഴിഞ്ഞു കോളേജിൽ അവൾ എത്തിയില്ല... ആകെ ഉള്ളത് അവളുടെ വീട്ടിലെ മേൽവിലാസം മാത്രം.... കത്തുകൾ അയച്ചു... യാതൊരു മറുപടിയും ഉണ്ടായില്ല... ഹരിയെ കാണാനുമില്ല... കുറച്ചു മാസങ്ങൾക്കു ശേഷം ഹരിയെ കണ്ടപ്പോഴാണ് അവളെ കാണാൻ ചെന്നപ്പോൾ ഹരിയെ അവളുടെ ഇക്കമാർ തല്ലിച്ചതച്ചതും ബലം പിടിപ്പിച്ചു അവളുടെ വിവാഹം ഒരു ഗൾഫുകാരനെ കൊണ്ടു കഴിപ്പിച്ചതും അറിഞ്ഞത്.. ഹരി പഠനം ഉപേക്ഷിച്ചു പോകുകയാണെന്നും പറഞ്ഞു.
പഠനവും ജോലിയും വിവാഹവും ഒക്കെ ആയി കാലങ്ങൾ കഴിഞ്ഞു... സമീറയെയോ ഹരിയേയോ പിന്നീടൊരിക്കലും കണ്ടിട്ടില്ല...
ഇരുപതു വർഷങ്ങൾക്കു ശേഷമാണ് സമീറയുടെ ശബ്ദം കേൾക്കുന്നത്... എനിക്ക് നിന്നെ ഒന്ന് കാണണം... നാളെ പറ്റുമോ??? ലീവ് കിട്ടുമോ എന്ന് പോലും അറിയാതെ സമ്മതം മൂളി.
സമീറക്ക് നിന്നോട് ഒറ്റയ്ക്ക് സംസാരിക്കണമായിരിക്കും മാളു.... നാളെ ലീവ് എടുക്കുമോ എന്ന ചോദ്യത്തിന് ഗിരീഷേട്ടൻ പറഞ്ഞു... കുറെ നാളുകൾക്കു ശേഷം കാണുന്നതല്ലേ... നിങ്ങൾ രണ്ടു പേരും മാത്രം മതി... എന്നെ പരിചയപ്പെടുത്തലൊക്കെ അടുത്ത കാണലിനാകാം.. ഗിരീഷേട്ടൻ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി.
ഗിരീഷേട്ടനെ ഓഫീസിലേക്കും പിള്ളേരെ സ്കൂളിലേക്കും പറഞ്ഞു വിട്ടു സമീറയെ വിളിച്ചു.. വീടിന്റെ ലൊക്കേഷൻ അയച്ചു കൊടുത്തു... ഞാൻ ഒരു പന്ത്രണ്ടു മണിയോടെ എത്തിയേക്കാം മാളു.. അവൾ പറഞ്ഞു.
പറഞ്ഞ സമയത്തു തന്നെ അവൾ എത്തി.. തട്ടമൊക്കെ ഇട്ടു വരുന്ന അവളെ പ്രതീക്ഷിച്ചിരുന്ന ഞാൻ തികച്ചും മോഡേൺ വേഷത്തിൽ എത്തിയ അവളെ കണ്ടു അന്തം വിട്ടു നിന്നു... പെണ്ണിന് മൊഞ്ച് വല്ലാതെ കൂടിയിരിക്കുന്നു...
പണ്ടത്തെ മിണ്ടാപ്പൂച്ച സമീറ അല്ല... കല്യാണം കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ അവളെ ദുബായ്ക്കു കൊണ്ടു പോയി... അവിടെ എത്തി കുറച്ചു നാൾ കഴിഞ്ഞപ്പോഴേ അയാൾക്ക് വേറെ ബന്ധങ്ങൾ ഉണ്ടെന്നു മനസ്സിലായി... അതു ചോദ്യം ചെയ്തതോടെ ദേഹോപദ്രവം തുടങ്ങി...വീട്ടിൽ കൂട്ടുകാരോടൊത്തുള്ള മദ്യപാനവും തുടങ്ങി... തൊട്ടടുത്ത ഫ്ളാറ്റിലെ ചേച്ചി ആണ് അവൾക്കു രക്ഷപെടാനുള്ള മാർഗം പറഞ്ഞു കൊടുത്തത്.. നല്ല ഭംഗി ആയി തയ്യൽ അറിയാവുന്ന സമീറക്ക് അയാൾ അറിയാതെ ഒരു കടയിൽ ജോലി ശരിയാക്കി കൊടുത്തു. വരുമാനം ആയതോടെ വല്ലാത്തൊരു ധൈര്യം ആയി അവൾക്ക് ... അയാളോട് ഇനി കൂടെ ജീവിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു മറ്റൊരു ഫ്ലാറ്റിലേക്ക് താമസം മാറി... വീട്ടുകാരെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു... തിരിച്ചു നാട്ടിലേക്കു ചെല്ലാൻ പറഞ്ഞ ഇക്കമാരോട് ഇല്ല എന്ന് പറയാൻ അവൾക്കു ആലോചിക്കേണ്ടി വന്നില്ല... ചോദിക്കുന്നതിനു മുന്നെ കഥ പറയുന്ന ലാഘവത്തോടെ സമീറ പറഞ്ഞു നിർത്തി.
കല്യാണം കഴിഞ്ഞു പോയ സമീറ ദുബായിൽ നിന്നും ഇരുപതു വർഷങ്ങൾക്കു ശേഷം ഇന്നലെ രാവിലെ ആണ് നാട്ടിൽ വന്നത് എന്നത് എനിക്ക് വിശ്വസിക്കാൻ കൂടി പറ്റുന്നുണ്ടായിരുന്നില്ല... എനിക്കൊരു ബിസിനസ് തുടങ്ങണം... ഒരു ഫ്ലാറ്റ് റെഡിയാക്കണം... എനിക്ക് പറയാനും അഭിപ്രായം ചോദിക്കാനും വേറെ ആരുമില്ല മാളു... ഗിരീഷേട്ടനോട് പറഞ്ഞു എല്ലാം റെഡി ആക്കിത്തരാം...സമീറക്ക് ഉറപ്പു കൊടുത്തു... എവിടെയാ താമസം എന്ന ചോദ്യത്തിന് ഹോട്ടലിൽ എന്ന മറുപടി എന്നെ സങ്കടപ്പെടുത്തി .. ഗിരീഷേട്ടനെ വിളിച്ചു വരുത്തി ഹോട്ടൽ മുറി ഒഴിഞ്ഞു അവളുടെ സാധനങ്ങളുമായി ഞങ്ങൾ വീട്ടിൽ കൊണ്ടു വന്നു.. വളരെ പെട്ടെന്ന് അവൾ ഗിരീഷേട്ടനും പിള്ളേരും ആയി കൂട്ടായി.
മാളൂ.. എനിക്ക് ഹരിയെ ഒന്ന് കാണണം... സമീറ എന്താണത് പറയാത്തത് എന്ന് കാത്തിരിക്കുകയായിരുന്നു ഞാൻ.... എന്റെ നോട്ടം കണ്ടപ്പോഴേ അവൾ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു .. നീ പേടിക്കണ്ട മാളൂ... അവന്റെ ജീവിതം ഒന്നും ഞാൻ കുഴപ്പത്തിലാക്കില്ല... എന്റെ ഇക്കമാർ അവനോടു ചെയ്തതിനെല്ലാം ക്ഷമ ചോദിക്കണം... അത്രേ ഉള്ളു..
ഹരിയുടെ കോളേജ് സമയത്തെ പ്രിയ സ്നേഹിതൻ ജീവൻ സിറ്റിയിൽ ഒരു സൂപ്പർ മാർക്കറ്റ് നടത്തുന്നത് അറിയാം... അന്വേഷിച്ചു നോക്കാം... പിറ്റേന്ന് തന്നെ ഞാനും ഗിരീഷേട്ടനും ജീവനെ കാണാൻ പോയി... കുറെ നേരം സംസാരിച്ചു... ഹരി കല്യാണം കഴിച്ചിട്ടില്ല.. ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു... അത്യാവശ്യം നല്ല വെള്ളമടി ഒക്കെ ആയി ജീവിക്കുന്നു... സമീറക്ക് കാണാനുള്ള അവസരം ഉണ്ടാക്കാമെന്നും തീരുമാനിച്ചു ഞങ്ങൾ പിരിഞ്ഞു.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ ജീവന്റെ ഫോൺ വിളി എത്തി... അടുത്ത ഞായർ ഒരു പതിനൊന്നു മണി കഴിയുമ്പോൾ സൂപ്പർമാർക്കറ്റിൽ എത്തുവാൻ പറഞ്ഞു...
ഞാനും സമീറയും ഗിരീഷേട്ടനും കൂടി ഞായറാഴ്ച കടയിൽ എത്തുമ്പോൾ ജീവൻ കാത്തു നിൽപ്പുണ്ടായിരുന്നു... ഹരിയോട് ഒന്നും പറഞ്ഞിട്ടില്ല സമീറ... നീ ചെല്ലു.... അവൻ എന്റെ ഓഫീസ് റൂമിൽ ഇരിപ്പുണ്ട്....
സമീറ പോകുന്നതും നോക്കി ഞങ്ങൾ പുറത്തു നിന്നു.... വളരെ സമർത്ഥനായ കാര്യങ്ങളെ വളരെ ഉത്തരവാദിത്വത്തോടെ സമീപിച്ചിരുന്ന ഹരിയുടെ ഇപ്പോഴത്തെ അവസ്ഥ... ഒരു തൊട്ടാവാടി പെണ്ണിൽ നിന്നും സമീറക്കുണ്ടായ മാറ്റങ്ങൾ... എന്റെ മനസ്സിൽ ആകെ അങ്കലാപ്പ് ആയി... ജീവനും ഗിരീഷേട്ടനും സംസാരിക്കുന്നതൊന്നും എനിക്ക് ശ്രദ്ധിക്കാനേ പറ്റുന്നുണ്ടായിരുന്നില്ല..
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു... ഓഫീസ് റൂമിന്റെ വാതിൽ തുറക്കുന്നത് കണ്ടതേ നെഞ്ച് ഇടിക്കാൻ തുടങ്ങി... ഞങ്ങളെ ഞെട്ടിച്ചു കൊണ്ടു കൈ കോർത്തു പിടിച്ചു ചിരി തൂകി വരുന്ന അവരെ കണ്ടപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്...
പിന്നീടുള്ള ദിനങ്ങൾ ആഹ്ലാദത്തിന്റെതു മാത്രം ആയിരുന്നു... ജീവനും ഗിരീഷേട്ടനും കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടു നീക്കി.... സമീറയുടെ ആഗ്രഹപ്രകാരം ഒരു ഫ്ലാറ്റ്, ബുട്ടിക്... ഹരിയുടെയും സമീറയുടെയും രജിസ്റ്റർ മാര്യേജ്..
അവരുടെ ഇടയിലിപ്പോൾ ജാതിയുടെ അതിർ വരമ്പുകളില്ല... ബന്ധുജനങ്ങളുടെ ബന്ധനങ്ങളുമില്ല... കണ്ണുകളിൽ ആ പഴയ ഇരുപത്തിമൂന്നുകാരന്റെയും ഇരുപതുകാരിയുടെയും തിളക്കം ...വാക്കുകളിൽ പഴയ പ്രസരിപ്പ്.... ജീവച്ഛവം പോലെ ജീവിച്ചിരുന്ന രണ്ടുപേരുടെ സ്വപ്ന സാക്ഷാത്കാരം.... സ്നേഹം സത്യം ആണെങ്കിൽ എത്ര കാലം കഴിഞ്ഞാലും തിളക്കം കൂടുകയേ ഉള്ളു.... ഉള്ളിന്റെ ഉള്ളിൽ സമീറയോട് ഒരേ ഒരു ചോദ്യം മാത്രം.... നിനക്കിതു ഇത്തിരി കൂടി നേരത്തെ ആകാമായിരുന്നില്ലേ???

സിന്ധു ബിജു
Story No.: 16
Fine
ReplyDeleteഒരുപാടു കാരണങ്ങള്‍ കൊണ്ടാണ് പലരും പ്രവാസം തുടങ്ങുന്നത്. അനേകം സ്വപ്നങ്ങളും അതിലേറെ സ്വപ്ന ഭംഗങ്ങളും പ്രവാസം അന്തമില്ലാതെ നീളും. അവരുടെ മനസിലൂടെ സിന്ധുവിന്റെ ഒരു യാത്ര. നല്ല എഴുത്ത് !
ReplyDelete