ഗെറ്റ് ടുഗെതർ
ജ്യോതി.... ഒന്നിവിടം വരെ വരു.... അടുക്കള പണികൾ തീർത്തു ഒന്നു കിടന്നാൽ മതി എന്ന ചിന്തയിൽ തിടുക്കത്തിൽ ജോലികൾ തീർക്കുമ്പോഴാണ് സുരേഷേട്ടന്റെ വിളി... ഹാളിലേക്ക് ചെന്നു.... മൊബൈൽ കയ്യിലേക്ക് നൽകി... നിനക്കുള്ള കാൾ ആണ് ജ്യോതി...
പ്ലസ് ടുവിന് കൂടെ പഠിച്ച ജെൻസി ആണ്.... അടുത്ത ഞായറാഴ്ച എറണാകുളത്തു വച്ച് പ്ലസ് ടു ബാച്ചിന്റെ ഗെറ്റ് ടുഗെതർ ആണത്രേ... എന്തായാലും ചെല്ലണം എന്നും പറഞ്ഞു... ഫോൺ തിരികെ ചേട്ടന്റെ കയ്യിൽ കൊടുത്ത് അടുക്കളയിലേക്കു തിരിച്ചു പോയി..
വീട്ടിലെ കഷ്ടപ്പാട് മൂലം പ്ലസ് ടു വിന് നല്ല മാർക്ക് വാങ്ങിയിട്ടും കോളേജ് നിഷേധിക്കപ്പെട്ടു.. അനിയത്തി വളർന്നു വരുന്നു എന്നതിന്റെ പേരിൽ പത്തൊൻപതാം വയസ്സിൽ കല്യാണവേഷം അണിയേണ്ടി വന്നു ... സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്നിട്ടുള്ള അമ്മായിഅമ്മ പോര് ചില്ലറയല്ല... സുരേഷേട്ടന്റെ അനിയന്റെ കല്യാണത്തോടെ ഒരു ചെറിയ വീട് റെഡി ആക്കി ഞങ്ങൾ മാറി... അന്ന് മുതലാണ് ഒന്നു സമാധാനത്തോടെ ഉറങ്ങി തുടങ്ങിയത്... അടുത്തുള്ള ഒരു കമ്പനിയിൽ എനിക്ക് കിട്ടിയ ഒരു ചെറിയ ജോലി സുരേഷേട്ടന് ആശ്വാസം ആയിരുന്നു..
കൂടെ പഠിച്ചവരെ കുറിച്ച് കേൾക്കാൻ പോലും കാത് കൊടുക്കാറില്ല... പക്ഷെ ഒന്നാം ക്ലാസ്സ് മുതൽ ഒരുമിച്ചു പഠിച്ച നീതയെ ഓർമ്മിക്കാത്ത ദിവസങ്ങൾ ഇല്ല.. ഡിഗ്രിക്ക് ഒരുമിച്ചു ചേരുന്നതിനെ കുറിച്ചും ജോലിയെ കുറിച്ചും ഒക്കെ എന്തൊക്കെ സ്വപ്‌നങ്ങൾ ആണ് ഞങ്ങൾ ഒരുമിച്ചു നെയ്തു കൂട്ടിയത്.. വല്ലാത്ത ആത്മബന്ധം ആയിരുന്നു ഞങ്ങൾ തമ്മിൽ... എന്റെ വീട്ടിലെ ബുദ്ധിമുട്ടുകൾ നന്നായി അറിയാവുന്ന അവൾ എനിക്ക് നല്ല സപ്പോർട്ട് ആയിരുന്നു... അവളുടെ വീട്ടിൽ സ്പെഷ്യൽ എന്തുണ്ടാക്കിയാലും ഒരു പങ്ക് എനിക്കുള്ളതായിരുന്നു...
ഡിഗ്രിക്ക് അമ്മവീടിന്റെ അടുത്തുള്ള കോളേജിൽ അഡ്മിഷൻ കിട്ടി അവൾ പോയി... കോളേജിൽ പോകാൻ കഴിയാത്ത അവസ്ഥയിൽ എത്തിപ്പെട്ട ഞാൻ കൂടെ പഠിച്ച ആർക്കും മുഖം കൊടുക്കാതായി... നീത എഴുതിയ കത്തുകൾ ഞാൻ കണ്ടില്ല എന്ന് വച്ചു... എന്തിന് എന്റെ കല്യാണം പോലും അറിയിക്കാനുള്ള മനസ് ഞാൻ കാണിച്ചില്ല... എന്റെ അപകർഷതാ ബോധം എന്നെ ഒന്നിനും അനുവദിച്ചില്ല എന്നതാണ് സത്യം..
നീ പോകുന്നില്ലേ ജ്യോതി... സുരേഷേട്ടന്റെ ചോദ്യം. ഇല്ല എന്ന എന്റെ മറുപടി പെട്ടെന്നായിരുന്നു.. ഞാൻ കൊണ്ടു വിടാമെടോ... നീ പോയി കൂട്ടുകാരെ ഒക്കെ കാണു... തന്റെ നീതയെ കാണാമല്ലോ... ഞാൻ മറുപടി പറഞ്ഞില്ല...
രാത്രി ഒരുപോള കണ്ണടക്കാൻ സാധിച്ചില്ല... രാവിലെ തലവേദന കൊണ്ടു കണ്ണ് തുറക്കാൻ പോലും പറ്റുന്നില്ല... ലീവ് എടുത്തു... സുരേഷേട്ടനും മോളും പോയി കഴിഞ്ഞ് ജോലി തീർത്തു കിടന്നു...
കാളിങ് ബെൽ നിർത്താതെ അടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്... വാതിൽ തുറന്നു കണ്ണും മിഴിച്ചു നിൽക്കുന്ന എന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന നീത... കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ല... എന്നെ തള്ളി മാറ്റി അവൾ അകത്തേക്ക് കയറി.. പതിനഞ്ചു വർഷങ്ങൾക്കു ശേഷം കാണുന്നതിന്റെ ഒരു അങ്കലാപ്പും അവൾക്കില്ല... പെണ്ണിന് ഒരു മാറ്റവും ഇല്ല...പൊട്ടിച്ചിരികളും കഥകളും തമാശകളുമായി നേരം പോയതേ അറിഞ്ഞില്ല... മര്യാദക്ക് ഞായറാഴ്ച നീ വരുമോ അതോ ഞാൻ വന്നു കൂട്ടിക്കൊണ്ടു പോകണോ?? ഗെറ്റ് ടുഗെദറിനു ചെല്ലാമെന്നുള്ള എന്റെ ഉറപ്പു കിട്ടിയിട്ടേ അവൾ അടങ്ങിയുള്ളു... മൂന്ന് മണിക്കൂറുകളോളം ഇരുന്നു ഇനി ഒരു ദിവസം എല്ലാവരേം കാണാൻ വരാം എന്നും പറഞ്ഞ് നീത പോയി..
സ്കൂളിൽ നിന്നും ഓഫീസിൽ നിന്നും മടങ്ങിയെത്തിയ മോളും സുരേഷേട്ടനും എന്റെ മാറ്റങ്ങൾ കണ്ടു അമ്പരന്നു... ഞാനിത്ര സന്തോഷത്തോടെ അവർ ആദ്യമായി കാണുകയായിരുന്നു... ഞായറാഴ്ച എന്നെ ഒന്ന് ആക്കണേ ചേട്ടാ എന്ന എന്റെ പറച്ചിൽ കേട്ട് അവർ എന്നെ കളിയാക്കി ചിരിച്ചു...
ഒരു വിധത്തിലാണ് ഞായറാഴ്ച ആക്കിയത്... രാവിലെ തന്നെ എണീറ്റ് പണികളൊക്കെ തീർത്തു പത്തു മണിയോടെ റെഡി ആയി.. സുരേഷേട്ടൻ എന്നെ ഗെറ്റ് ടുഗെതർ നടക്കുന്ന സ്ഥലത്ത് കൊണ്ടു വന്നാക്കി...
കാലങ്ങൾക്കു ശേഷം കാണുന്ന പരിചയക്കുറവൊന്നും ആർക്കും ഇല്ലാ... എല്ലാവരും പഴയ പ്ലസ് ടു ബാച്ചിൽ പഠിക്കുന്ന കുട്ടികൾ... ചിരിയും തമാശകളും നിറഞ്ഞ അന്തരീക്ഷം... നേരം കുറെ ആയിട്ടും നീതയെ മാത്രം കാണുന്നില്ല... ബാക്കി എല്ലാവരും എത്തി... നീതയെന്താ വരാത്തെ ജെൻസി .. എന്റെ ചോദ്യം കേട്ട് എല്ലാവരും അമ്പരന്നു നോക്കി.. പെട്ടെന്ന് അവിടം നിശബ്ദം ആയി... നീത ഒരു വർഷം മുന്നെ ഒരു ആക്‌സിഡന്റിൽ മരിച്ചത് നീ അറിഞ്ഞില്ലേ ജ്യോതി??

സിന്ധു ബിജു
Story No.: 20
Comments
Post a Comment