വീണ
ഹായ് റിഷി..... ഓഫീസിലെ വളരെ പ്രധാനപ്പെട്ട മീറ്റിംഗിനിടയിൽ ആണ് മെസ്സഞ്ചറിലെ മെസേജ് നോട്ടിഫിക്കേഷൻ കണ്ടത്.... അയച്ച ആളുടെ പേര് കണ്ടതോടെ അത് തുറന്ന് നോക്കണമെന്ന് തോന്നി എങ്കിലും സാധിച്ചില്ല... പക്ഷെ അതോടെ മനസ്സ് അസ്വസ്ഥം ആയ പോലെ... ഒരു വിധത്തിൽ ഓഫീസിലെ തിരക്കേറിയ കാര്യങ്ങൾ തീർത്ത് ഇറങ്ങുമ്പോൾ സമയം രാത്രി പത്തുമണി... പാർക്കിങ്ങിൽ എത്തി കാറിൽ കയറിയിരുന്നു... ദുബായിൽ എത്തിയിട്ട് ഇരുപത് വർഷം കഴിഞ്ഞിരിക്കുന്നു... യന്ത്രം പോലെ ജീവിക്കാൻ തുടങ്ങിട്ട് എന്ന് മറ്റൊരു ഭാഷയിൽ പറയാം... വീണ... നാട്ടിൽ വീടിനടുത്താണ് അവളുടെ വീട്.... കോളേജിൽ പഠിക്കുന്ന കാലം മുതൽ അവൾ ഒരു കുളിരായി മനസ്സിലുണ്ടായിരുന്നു... പക്ഷെ പറയാനുള്ള ധൈര്യം ഇല്ലായിരുന്നു... അവളുടെ നോട്ടത്തിലും ഭാവത്തിലും എന്നോടുള്ള പ്രണയം ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു.. പക്ഷെ പഠനം, ജോലി... വലിയ സ്വപ്നങ്ങൾ എന്നെ സ്വാർത്ഥൻ ആക്കി.... ദുബായിൽ ജോലി ലഭിച്ചു പോരുമ്പോൾ ഉയർന്ന നിലയിൽ എത്തുക എന്നത് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു.. ഉയർന്ന ജോലി, ജീവിതസാഹചര്യങ്ങൾ..... എല്ലാം മാറി മറിഞ്ഞു... ലഭിക്കുന്തോറൂം വീണ്ടും വീണ്ടും വെട്ടിപ്പിടിക്കാനുള്ള ആവേശം വർധിച...