Posts

മുത്തശ്ശി

Image
മൂന്ന് ദിവസമായി അച്ചു രാത്രി കരച്ചിൽ തന്നെ ആണ്... ദിവ്യയും ഞാനും  അച്ചുവിനെ തോളിൽ കിടത്തി മുറിയിൽ നടപ്പാണ്... നാളെ എന്തായാലും പീഡിയാട്രീഷ്യനെ ഒന്ന് കാണിക്കാം... ഞാൻ ദിവ്യയോട് പറഞ്ഞു... കല്യാണം കഴിഞ്ഞു അഞ്ചു വർഷം കാത്തിരുന്നു കിട്ടിയ കണ്മണി ആണ്.... ചികിത്സകളും അമ്മയുടെ വക നേർച്ചയും വഴിപാടുകളും... അമ്പല കാര്യത്തിൽ അമ്മായിയമ്മയും മരുമകളും ഒറ്റക്കെട്ടാണ്... അല്ലെങ്കിലും ദിവ്യ വന്നതിൽ പിന്നെ എനിക്കും പെങ്ങൾക്കും കിട്ടേണ്ട  സ്നേഹം കൂടി അവൾ അടിച്ചു മാറ്റിയെന്ന് ഞങ്ങൾ കളിയായി പറയാറുണ്ട്... ഡോക്ടറെ കാണിച്ചു ... പ്രത്യേകിച്ച് ഒന്നുമില്ല... ഡോക്ടറുടെ മറുപടി... മരുന്ന് പോലും ഇല്ല.... അല്ലെങ്കിലും എനിക്കിതാണ് കുഴപ്പം,  അതു കൊണ്ടാണ് ഞാൻ കരയുന്നത് എന്ന് ഒന്നര വയസ്സുകാരിക്ക് പറയാൻ പറ്റില്ലാലോ....ഒരു ഉറക്കം കഴിഞ്ഞാൽ  ഞെട്ടി എണീറ്റു അച്ചു കരച്ചിൽ തന്നെ... അമ്മ അമ്പലത്തിൽ വഴിപാട് കഴിക്കലും ഉഴിഞ്ഞിടലും  .... അടുത്ത പടി എന്നപോലെ കുടുംബജ്യോത്സ്യൻ വീട്ടിലെത്തി... ജനന സമയവും നാളും നോക്കി  ചോദിച്ചു ..... ഏതെങ്കിലും ദേവീക്ഷേത്രത്തിൽ  കുഞ്ഞിന്റെ പേരിലുള്ള വഴിപാട് മുടങ്ങിക്കിടപ്പ...

എന്റെ മരിയക്കുഞ്ഞിനായി

Image
ടൈംപീസിൽ അലാറം അടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്.. രാത്രി പന്ത്രണ്ട്  മണി... അലാറം ഓഫാക്കി എണീറ്റു... പന്ത്രണ്ട് മണിക്ക് കഴിക്കുവാനുള്ള മരുന്ന് എടുത്തു മദറിനെ വിളിച്ചു... കുറച്ചു മാസങ്ങളായുള്ള ശീലം ആണ്... ഒറ്റ വിളിയിൽ തന്നെ കണ്ണ് തുറന്നു.... ഉറങ്ങിയില്ലാരുന്നോ??  എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല ... രാത്രി കിടക്കുന്നതിനു മുന്നെ ഉണ്ടായ  വർത്തമാനത്തിനിടയിലെ എന്റെ ചോദ്യങ്ങൾ മദറിനെ അസ്വസ്ഥ ആക്കിയിരിക്കുന്നു... മരുന്ന് കൊടുത്തു ലൈറ്റ് ഓഫാക്കി വീണ്ടും കിടന്നു. സമയമേറെ ആയിട്ടും ഉറക്കം വരുന്നില്ല... മനസ്സിന് വല്ലാത്ത ഭാരം... ഓർമ്മ വച്ച നാളുകൾ മുതൽ ഞാൻ മദറിനൊപ്പം ആണ്... മരിയ... അതാണെന്റെ പേര്...  എന്നോടുള്ള സ്നേഹകൂടുതൽ കൊണ്ടു കോൺവെന്റുകൾ മാറി മാറി മദർ പോകുമ്പോൾ കൂടെ എന്നെയും കൊണ്ടു പോകും... അവിടുത്തെ കോൺവെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുകയും ചെയ്യും... മിടുക്കത്തിയായി പഠിക്കണം  മദർ കൂടെക്കൂടെ പറയുന്ന കാര്യം ആണ്... പ്ലസ് ടു പരീക്ഷ എഴുതി ഇരിക്കുകയാണ് ഇപ്പോൾ... അസുഖങ്ങൾ കാരണം മദർ ഈയിടെയായി എപ്പോഴും ഇരിപ്പും കിടപ്പുമാണ്....രണ്ടു ദിവസമായി അസുഖം വളരെ കൂടുതൽ ആണ്..  പ്...

സ്നേഹത്തിളക്കം

Image
സ്കൂളിൽ പത്താം ക്ലാസ്സ്‌ പരീക്ഷയുടെ ചൂടേറിയ ഒരുക്കങ്ങങ്ങൾക്കിടയിൽ വന്ന ഫോൺ വിളി കണ്ടതായി വച്ചില്ല... വൈകിട്ട് വീട്ടിൽ  ചെന്നു കഴിഞ്ഞു മൊബൈൽ നോക്കുമ്പോഴാണ് പിന്നെ അതിനെ കുറിച്ച് ഓർക്കുന്നത് തന്നെ.. നാല് മിസ്സ്ഡ് കാൾസ്... സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾ ആയിരിക്കുമെന്ന ആലോചനയോടെ ആ നമ്പറിലേക്കു തിരിച്ചു വിളിച്ചു.. മാളൂ ഞാൻ സമീറ ആണ്... സമീറ... മഹാരാജാസ് കോളേജിൽ ഡിഗ്രി പഠന കാലത്താണ് അവൾ എന്റെ പ്രിയ സ്നേഹിത ആയത് ... ഒരേ ബെഞ്ചിൽ... ഹോസ്റ്റലിൽ ഒരേ മുറിയിൽ.. തട്ടമിട്ട മൊഞ്ചത്തി... അധികം സംസാരിക്കാത്ത നല്ല പോലെ പാട്ടു പാടുന്ന അവളെ ഇഷ്ടം അല്ലാത്തവർ ഇല്ലായിരുന്നു... പഠനത്തിൽ മിടുക്കി... സ്വഭാവത്തിൽ യാതൊരു പൊരുത്തവും ഇല്ലെങ്കിലും ഞങ്ങൾ പെട്ടെന്ന് വളരെ അടുത്ത കൂട്ടുകാരായി... പിജി ക്കു പഠിക്കുന്ന ഹരിയും അവളുമായുള്ള അടുപ്പത്തെ ഞാൻ ഒരുപാടു എതിർത്തു എങ്കിലും യാതൊരു ഗുണവുമുണ്ടായില്ല... ജാതിയും മതവും.. ഒരു തരത്തിലും നടക്കാൻ സാധ്യത ഇല്ലാത്ത ബന്ധം... രണ്ടാം വർഷ പരീക്ഷ കഴിഞ്ഞു കോളേജിൽ അവൾ എത്തിയില്ല... ആകെ ഉള്ളത് അവളുടെ വീട്ടിലെ മേൽവിലാസം മാത്രം.... കത്തുകൾ അയച്ചു... യാതൊരു മറുപടിയും ഉണ്ടായില്ല... ഹരിയെ...

ഒരു കല്ല്യാണത്തലേന്ന്

Image
തിരുവനന്തപുരം ടെക്നോപാർക്കിൽ കാമ്പസ്‌ സെലെക്ഷനിലൂടെ ജോലി കിട്ടുമ്പോൾ അഭിനന്ദന പ്രവാഹം ആയിരുന്നു... അധ്യാപകരും കൂട്ടുകാരും.... അച്ഛന്റെയും അമ്മയുടെയും മുഖത്തു മാത്രം സന്തോഷം ഇല്ല... ഏട്ടനും ഏടത്തിയും പെടാപാടുപെട്ടാണ് അവരെ കൊണ്ടു സമ്മതം മൂളിച്ചത്.. ഒരു ഫുൾ ഷീറ്റിൽ എഴുതാൻ ഉള്ള അത്രയും നിബന്ധനകളുമായി.... പരിചയം ഇല്ലാത്ത സ്ഥലത്ത് ഒറ്റക്കാണ്,  ആൾക്കാരുമായി ചങ്ങാത്തം കൂടുമ്പോൾ ശ്രദ്ധിക്കണം... രാവിലെയും വൈകിട്ടും വിളിക്കണം... വെള്ളിയാഴ്ച വൈകിട്ട് തന്നെ ട്രെയിൻ കയറണം...അങ്ങനെ ലിസ്റ്റ് പറഞ്ഞാൽ തീരാത്ത അത്രയും വലുതാണ്.... അങ്ങനെ ഒരു ദിവസം പോലും വീട്ടിൽ നിന്നു മാറി നിന്നിട്ടില്ലാത്ത ഞാൻ തനിയെ ഒരു ഹോസ്റ്റൽ മുറിയിൽ താമസം ആയി... ജോലിയും ജോലിസ്ഥലവുമായി പൊരുത്തപ്പെടാൻ അധികം സമയം വേണ്ടി വന്നില്ല... നല്ല അടിപൊളി സഹപ്രവർത്തകർ... പ്രത്യേകിച്ച് എന്ത് ആഘോഷം വന്നാലും ഞാൻ ഉണ്ടാകണം എന്നത് അച്ഛന് നിർബന്ധം ആണ്.. മിണ്ടുമ്പോൾ നാട്ടിലേക്കു ഓടുന്ന എന്നെ കളിയാക്കൽ സുഹൃത്തുക്കളുടെ നിത്യ നേരമ്പോക്കാണ്..  ചെറിയച്ഛന്റെ മകളുടെ വിവാഹത്തിന് ഒരാഴ്ച ലീവ് എടുത്തു വരണം... അച്ഛന്റെ ഓർഡർ ആണ്...ജോലിത്തിരക്ക് മൂലം അച്ഛൻ പറഞ...

അമ്മയോടൊപ്പം...

Image
അമ്മയുടെ കയ്യും പിടിച്ചു കൊച്ചി വിമാനത്താവളത്തിലൂടെ നടക്കുമ്പോൾ  ലോകം കീഴടക്കിയ പോരാളിയുടെ വീര്യം ആണ് മനസ്സിന്.... എനിക്ക് ഒരു വയസ്സുള്ളപ്പോൾ ജ്വരം വന്നു കൂടി അച്ഛൻ മരിച്ചു...അന്ന് തൊട്ട് എന്നെ വളർത്തി വലുതാക്കാൻ അമ്മ പെടുന്ന കഷ്ടപാടുകൾ വലുതാണ്.. തൊട്ടടുത്ത വീടുകളിൽ പണിക്കു പോയി ആണ് അമ്മ എന്നെ വളർത്തിയത് .. സ്കൂളിൽ ആക്കിയത് മുതൽ പഠിച്ചു മിടുക്കനായി അമ്മയുടെ കഷ്ടപ്പാടുകൾ തീർക്കണം എന്ന ചിന്ത മാത്രം ആയിരുന്നു മനസ്സിൽ... ഞാൻ വളരുന്തോറും എന്റെ മനസ്സിലെ ചിന്തയും ആഴത്തിൽ വളർന്നു.. ഡിഗ്രി പഠനം കഴിഞ്ഞതോടെ നഗരത്തിലുള്ള ഒരു ഓഫീസിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി.. ആദ്യ ശമ്പളം അമ്മയുടെ കയ്യിൽ കൊടുത്ത് അമ്മ ഇനി പണിക്കൊന്നും പോകണ്ടാട്ടോ എന്ന് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞൊഴുകുകയായിരുന്നു.  അമ്മക്കൊരു തയ്യൽ മെഷീൻ വാങ്ങി തരണംട്ടോ... ആദ്യമായി അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുമ്പോൾ മാത്രമാണ് കല്യാണത്തിന് മുന്നെ അമ്മ തയ്യൽ പഠിച്ചിരുന്നു എന്ന് ഞാൻ അറിയുന്നത്.  കൂടെ ജോലി ചെയ്യുന്ന ഒരു ചേട്ടന്റെ ബന്ധു  വഴി ആണ് ദുബായിലെ ഒരു കമ്പനിയിൽ ജോലി ശരിയായത്.... ജോലി കിട്ടി കുറച്ചു...

മുംബൈ

Image
 ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം. സിനിമാമോഹങ്ങളുടെ സ്വപ്നരാജ്യം. രാജ്യത്തിന്റെ പല കോണിൽ നിന്നും ജീവിതം കരുപിടിപ്പിക്കാനെത്തിയ മനുഷ്യരെ കൈനീട്ടി സ്വീകരിക്കുന്ന നഗരം. പല ഭാഷകൾ, സംസ്കാരങ്ങൾ, ആഘോഷങ്ങൾ, കാഴ്ചകൾ... മുംബൈ നഗരത്തിലെ ഐ ടി കമ്പനിയിലെ ജോലിക്കുള്ള അറിയിപ്പ് ലഭിച്ചപ്പോൾ വാസ്തവത്തിൽ തുള്ളിച്ചാടുകയായിരുന്നു. കൂടെ നീതയും ഉണ്ടെന്ന് അറിഞ്ഞതോടെ ആഹ്‌ളാദം നൂറിരട്ടി ആയി. ഓർമ്മ വച്ച നാൾ മുതൽ ഞങ്ങൾ ഒരുമിച്ചാണ്... സ്കൂൾ കോളേജ്... ഇപ്പോൾ ഒരുമിച്ചു ജോലിയും... ആസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന വരുണിന്റെ വിവാഹാലോചന വന്നതോടെ വീട്ടുകാർ കാലുമാറി. എനിക്കിപ്പോൾ കല്യാണം വേണ്ട അമ്മേ രണ്ടു വർഷം കഴിയട്ടെ എന്ന എന്റെ അപേക്ഷ നിഷ്കരുണം തള്ളപ്പെട്ടു. നിന്റെ താഴെ രണ്ടു പേരുണ്ടെന്ന കാര്യം നീ മറക്കരുത്... മുമ്പിൽ വന്ന മഹാലക്ഷ്മി യെ കാൽ കൊണ്ടു തട്ടി തെറിപ്പിക്കരുത് തുടങ്ങിയ സെന്റിമെന്റൽ ബ്ലാക്ക് മെയിലിംഗ് വേറെയും... പെണ്ണുകാണൽ ചടങ്ങ്, എല്ലാവർക്കും ഇഷ്ടമാകൽ തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ പെട്ടന്നായിരുന്നു.. അടുത്ത വർഷം ലീവിന് വരുമ്പോൾ കല്യാണം എന്ന തീരുമാനം എനിക്ക് ആശ്വാസം നൽകി... കല്യാണം ഉറപ്പിച്ചതോടെ വരുണിന്റെ ഫോൺ...

സന്ദേശങ്ങൾ

Image
കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ ഓണ പരീക്ഷാകാലം... പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്നെ പരീക്ഷക്കിടയിൽ നിന്നും പ്രിൻസിപ്പൽ റൂമിലേക്ക്‌ വിളിപ്പിച്ചു. കൊച്ചച്ഛനെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ഓടിച്ചെന്ന എന്നെ തിടുക്കത്തിൽ വീട്ടിലേക്കു കൊണ്ടു പോയി. എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായെങ്കിലും അവിടെ കാത്തിരിക്കുന്നത് അച്ഛന്റെ മരണ വിവരം ആണെന്ന് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. രാവിലെ  സ്കൂളിൽ കൊണ്ടു വിട്ടു നല്ല പോലെ പരീക്ഷ എഴുതണം മോളെ എന്നും പറഞ്ഞു ടാറ്റയും നൽകി സ്കൂട്ടറിൽ ജോലിക്ക് പോയ അച്ഛൻ ആണ് ഈ കിടക്കുന്നത്.. പാഞ്ഞു വന്ന ലോറി തട്ടിത്തെറിപ്പിച്ചത് അച്ഛന്റെ ജീവൻ മാത്രം ആയിരുന്നില്ല... അച്ഛന്റെ നിഴലിൽ കരുതലിൽ  ജീവിച്ചിരുന്ന എന്റെയും അമ്മയുടെയും ഏട്ടന്റെയും മാനസികനില കൂടി ആണ്.. അച്ഛന്റെ സ്നേഹക്കരുതലിൽ കെട്ടിപ്പെടുടുത്തി എടുത്ത കൊച്ചു വീടാണ് ഞങ്ങളുടേത്.. അച്ഛൻ അമ്മ ഏട്ടൻ ഞാൻ... അച്ഛൻ  വില്ലേജ് ഓഫീസിൽ ക്ലാർക്ക്... പഠനം കഴിഞ്ഞ് ഏട്ടൻ ചെന്നൈയിലെ ഓഫീസിൽ ജോലിക്ക് കയറിയിട്ട് നാല് മാസമേ ആയിട്ടുള്ളു... അമ്മയെക്കാളും എനിക്ക് ആത്മബന്ധം അച്ഛനോടാണ്.. പഠനത്തിലുള്ള എന്റെ സംശയങ്ങൾ തീർത്തു തരുന്നതു...