ജൂഹു
കോട്ടയം ജില്ലയിലെ ചമ്പക്കരയിൽ സ്ഥിതി ചെയ്യുന്ന പള്ളിയങ്കണവും വിദ്യാലയവും അതിനോട് ചേർന്നുള്ള അനാഥാലയവും മാത്രം ആയിരുന്നു എന്റെ ലോകം..അനാഥാലയത്തിലെ അമ്മത്തിട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നൂറോളം കുഞ്ഞുങ്ങളിൽ ഒരാൾ... കുഞ്ഞുങ്ങൾ എല്ലാവരും തമ്മിൽ വല്ലാത്ത ആത്മബന്ധം ആണ്... നല്ല വിദ്യാഭാസം, ചിട്ടയായ ശിക്ഷണം... ഇരുപത് വയസ്സു കഴിഞ്ഞാൽ ആൺകുട്ടികൾക്ക് സ്വന്തം നിലയിൽ പോകാം... പെൺകുട്ടികൾക്ക് പഠനവും ജോലിയും വിവാഹവും എല്ലാം നല്ല രീതിയിൽ നടത്തിക്കൊടുക്കും... അടുത്തടുത്ത ദിവസങ്ങളിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ടതു കൊണ്ടാണോ അതോ ഓർമ്മ വച്ച നാൾ മുതൽ ഒരുമിച്ച് കളിച്ചു വളർന്നത് കൊണ്ടാണോ എന്നറിയില്ല ഞാനും ജെറിയും നല്ല കൂട്ടാണ്... വളരുന്തോറും ഞങ്ങളുടെ സ്നേഹബന്ധവും ദൃഢമായിക്കൊണ്ടിരുന്നു... ഡിഗ്രി പഠനം പൂർത്തിയാക്കി ജെറി അനാഥാലയത്തോടു വിട പറഞ്ഞു.... വികാരിയച്ചൻ അവനു എറണാകുളത്തു ഒരു ഓഫീസിൽ ജോലിയും തരാക്കി കൊടുത്തു... ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം എടുത്ത എനിക്ക് പള്ളിവക ആശുപത്രിയിൽ കൗൺസിലർ ആയി നിയമനവും ലഭിച്ചു...രണ്ടു വർഷം കഴിഞ്ഞപ്പോൾ എറണാകുളത്തെ ഓഫീസിൽ നിന്നും ജെറി മുംബൈയിലേക്ക്...