മുത്തശ്ശി
മൂന്ന് ദിവസമായി അച്ചു രാത്രി കരച്ചിൽ തന്നെ ആണ്... ദിവ്യയും ഞാനും അച്ചുവിനെ തോളിൽ കിടത്തി മുറിയിൽ നടപ്പാണ്... നാളെ എന്തായാലും പീഡിയാട്രീഷ്യനെ ഒന്ന് കാണിക്കാം... ഞാൻ ദിവ്യയോട് പറഞ്ഞു... കല്യാണം കഴിഞ്ഞു അഞ്ചു വർഷം കാത്തിരുന്നു കിട്ടിയ കണ്മണി ആണ്.... ചികിത്സകളും അമ്മയുടെ വക നേർച്ചയും വഴിപാടുകളും... അമ്പല കാര്യത്തിൽ അമ്മായിയമ്മയും മരുമകളും ഒറ്റക്കെട്ടാണ്... അല്ലെങ്കിലും ദിവ്യ വന്നതിൽ പിന്നെ എനിക്കും പെങ്ങൾക്കും കിട്ടേണ്ട സ്നേഹം കൂടി അവൾ അടിച്ചു മാറ്റിയെന്ന് ഞങ്ങൾ കളിയായി പറയാറുണ്ട്... ഡോക്ടറെ കാണിച്ചു ... പ്രത്യേകിച്ച് ഒന്നുമില്ല... ഡോക്ടറുടെ മറുപടി... മരുന്ന് പോലും ഇല്ല.... അല്ലെങ്കിലും എനിക്കിതാണ് കുഴപ്പം, അതു കൊണ്ടാണ് ഞാൻ കരയുന്നത് എന്ന് ഒന്നര വയസ്സുകാരിക്ക് പറയാൻ പറ്റില്ലാലോ....ഒരു ഉറക്കം കഴിഞ്ഞാൽ ഞെട്ടി എണീറ്റു അച്ചു കരച്ചിൽ തന്നെ... അമ്മ അമ്പലത്തിൽ വഴിപാട് കഴിക്കലും ഉഴിഞ്ഞിടലും .... അടുത്ത പടി എന്നപോലെ കുടുംബജ്യോത്സ്യൻ വീട്ടിലെത്തി... ജനന സമയവും നാളും നോക്കി ചോദിച്ചു ..... ഏതെങ്കിലും ദേവീക്ഷേത്രത്തിൽ കുഞ്ഞിന്റെ പേരിലുള്ള വഴിപാട് മുടങ്ങിക്കിടപ്പ...