അതിജീവനം
ഉറക്കത്തിൽ നിന്നും കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.... ഒരു കണ്ണു മാത്രമേ തുറക്കാൻ പറ്റുന്നുള്ളു... മറ്റേ കണ്ണിൽ എന്തോ ഒട്ടിച്ചിട്ടുണ്ട്... തല അനക്കുമ്പോഴൊക്കെ വേദന... എന്നിരുന്നാലും ചുറ്റും നോക്കി.... ഒരു ആശുപത്രിയിൽ ആണെന്ന് മനസ്സിലായി... പരിസരത്തൊന്നും ആരുമില്ല... കുറച്ചു കിടക്കകൾക്ക് അപ്പുറത്ത് വേറെ ആരോ കിടപ്പുണ്ട്.. എണീറ്റിരിക്കുവാൻ ശ്രമിച്ചു.... ശരീരം മുഴുവൻ വേദന.... കണ്ണു തുറന്നത് കണ്ടിട്ടാവാം ഒരു നേഴ്സ് അടുത്തു വന്നു.... ചോദിക്കന്നതൊന്നും മനസ്സിലാകുന്നില്ല... അതു മനസ്സിലാക്കിയത് കൊണ്ടാവാം ഇംഗ്ലീഷിൽ ആയി ചോദ്യങ്ങൾ...രോഗവിവരങ്ങൾ ആണ് ചോദിക്കുന്നത്.. അതിനൊന്നും ചെവി കൊടുക്കാതെ എന്നെക്കുറിച്ച് തന്നെ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവർ പോയി. എന്തൊക്കെ ആണ് സംഭവിച്ചത്??? ഓർക്കുവാൻ ശ്രമം നടത്തി.... ഇല്ലാ.... ഒന്നും ഓർമ്മ വരുന്നില്ല... ഞാൻ ആരാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ല... ഓർക്കുവാൻ ശ്രമിക്കുന്തോറും തല വെട്ടിപ്പൊളിയാൻ തുടങ്ങി.... ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ.... ഞാൻ ഉറക്കെ അലറി... ഒരു ഡോക്ടർ എന്റെ അടുത്തു വന്നിരുന്നു... അ...