Posts

Showing posts from December, 2020

അച്ചു

Image
 വെറും മൂന്ന് മാസം മാത്രം നീണ്ട വിവാഹജീവിതം അവസാനിപ്പിച്ചു കോടതി മുറിയിൽ നിന്നും ഞാനും രശ്മിയും ഇറങ്ങി.... കാറുകൾ രണ്ടു ദിശകളിലേക്ക്..... പ്രിയ സ്നേഹിതൻ അമൽ ആണ് എന്റെ കൂടെ..... നന്ദു.... അച്ചുവിനെ ഓർമ്മ ഉണ്ടോ?? അവളോട്‌ ചെയ്ത ക്രൂരതകൾക്കെല്ലാം നീ അനുഭവിച്ചേ മതിയാകു.... അമലിന്റെ വാക്കുകൾ കൂരമ്പുകൾ പോലെ നെഞ്ചിൽ തറച്ചു... ഡിഗ്രി ഒന്നാം വർഷ ക്ലാസ്സിൽ അവസാന ചാൻസിൽ പ്രവേശനം ലഭിച്ചു ക്ലാസ്സിൽ ചെന്നപ്പോൾ ആദ്യം കണ്ട മുഖം അച്ചുവിന്റെ ആയിരുന്നു... പഠനത്തിൽ മിടുക്കി.... ഉഴപ്പാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിയ ഞാൻ കൂട്ടുകാരോടുള്ള ബെറ്റിന്റെ പുറത്താണ് അച്ചുവിനോട് ഇഷ്ടം പറഞ്ഞത്..... എനിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറിയപ്പോൾ പിന്നെ അത് വാശി ആയി... പിന്നീടങ്ങോട് അച്ചുവിനെക്കൊണ്ട് ഇഷ്ടമാണെന്നു പറയിക്കാനുള്ള തന്ത്രങ്ങൾ ആയിരുന്നു.... കുറച്ചു സെന്റിമെന്റൽ ബ്ലാക്‌മെയ്‌ലിംഗ് കൂടി ആയപ്പോൾ അവൾ സമ്മതം മൂളി.... അമ്മയും അച്ചുവും മാത്രം അടങ്ങുന്ന കുടുംബം..... അച്ചു ആണേൽ  പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ മുതൽ കൊച്ചു കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുമുണ്ട്.... അവൾക്ക് കിട്ടുന്ന വരുമാനം എല്ലാം പിന്നീടെന...

തീരങ്ങൾ

Image
 ഈ കടൽത്തീരത്ത് ഇത്രയും നെഞ്ചിടിപ്പോടെ നിൽക്കുന്നത് ആദ്യമായിട്ടാണ്....ഒരു നിമിഷം കൊണ്ടു ജീവിതം തന്നെ മാറി മറിഞ്ഞ അവസ്ഥ.... അച്ഛനും അമ്മയും പ്രിയേച്ചിയും ഞാനും...... ഞങ്ങളുടെ സ്നേഹം നിറഞ്ഞു തുളുമ്പുന്ന കുഞ്ഞു കുടുംബം.... കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള ഫ്ലാറ്റ്.... ഞങ്ങളുടെ സ്വർഗ്ഗ സമാനമായ വീട്.... അച്ചന്റെയും അമ്മയുടെയും നാട് കണ്ണൂർ ആണെന്ന് മാത്രമേ ഞങ്ങൾക്കറിയൂ... സ്നേഹിച്ചു കല്യാണം കഴിച്ചതിന്റെ പേരിൽ നാടും വീടും ഉപേക്ഷിക്കേണ്ടി വന്നവരാണ് അച്ചനും അമ്മയും....അതുകൊണ്ട് തന്നെ ബന്ധുക്കൾ ഇല്ലാത്തവർ... അച്ഛനും അമ്മയും ഗവണ്മെന്റ് ഉദ്യോഗസ്ഥർ... പ്രിയേച്ചിയും ഞാനും തമ്മിൽ അഞ്ച് വയസ്സിന്റെ വ്യത്യാസം ഉണ്ട്..... അമ്മ, ചേച്ചി എല്ലാത്തിലും ഉപരി എന്റെ ഏറ്റവും നല്ല സുഹൃത്ത്‌..... എന്നെ സംബന്ധിച്ച് പ്രിയേച്ചി കൈകാര്യം ചെയ്യുന്ന റോളുകൾ പലതാണ്.. ഇന്ന് പ്രിയേച്ചിയെ പെണ്ണ് കാണാൻ വന്നവർ ആണു ഞങ്ങളുടെ അല്ല എന്റെ മാനസികാവസ്ഥ തന്നെ മാറ്റി മറിച്ചത്... ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും മകൻ അല്ലത്രേ... അവർ എടുത്ത് വളർത്തിയത് ആണത്രേ.... കേട്ട കാര്യം സത്യമോ നുണയോ ഒന്നും അറിയില്ല.... ബൈക്കും എടുത്ത് ഇറങ്ങി അപ്പോൾ തന്...