Posts

Showing posts from July, 2021

വാകമരത്തണലിൽ

Image
"ശാലു കാളിങ് "... ബാങ്കിലെ തിരക്കുകൾക്കിടയിൽ വന്ന ഫോൺ വിളി തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്..... ഒരു കാലത്ത് ഫോണിൽ ഏറ്റവും അധികം പ്രാവശ്യം വന്നിരുന്ന കാൾ ആണ്.., അന്നും ഇന്നും അത്രയും പ്രാവശ്യം വേറെ ആരെങ്കിലും വിളിച്ചിട്ടുണ്ടാകില്ല.. മുന്നിൽ ആളുകൾ ഇരിക്കുന്നതിനാൽ കാൾ എടുക്കാൻ സാധിച്ചില്ല.... തിരക്കൊന്ന് ഒഴിയാൻ കാത്തിരുന്നു... പക്ഷെ അതിനു മുന്നെ വീണ്ടും വിളി എത്തി.... ഈ പ്രാവശ്യം കാൾ എടുത്തു... കിച്ചു... ഞാൻ ശാലു ആണ്..... മനസ്സിലായോ?? ഒന്ന് മൂളാൻ അല്ലാതെ വേറെ ഒന്നും വരുന്നില്ല... എനിക്കൊന്ന് തന്നെ കാണണം... നമ്മുടെ പഴയ സ്ഥലം തന്നെ മതി....അധികം ഞാൻ ബുദ്ധിമുട്ടിക്കില്ല.... ഒരു അര മണിക്കൂർ.... നാളെ വൈകിട്ട് അഞ്ച് മണിയോടെ ഞാൻ അവിടെ ഉണ്ടാകും..... ബാങ്കിൽ നിന്നും താൻ ഒന്ന് അഡ്ജസ്റ്റ് ചെയ്തു ഇറങ്ങു.... ഫോൺ കട്ടായി... ഞാൻ ബാങ്കിലാണ് ജോലി ചെയ്യുന്നതെന്ന് ശാലുവിന് എങ്ങനെ അറിയാം?? ഒന്നും മനസ്സിലാകുന്നില്ല.. ജോലിയിൽ ശ്രദ്ധിക്കുവാൻ സാധിക്കുന്നില്ല.,.. ബാങ്കിൽ ഇരുന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോൾ സുഖമില്ല എന്ന കാരണം മാനേജറെ ധരിപ്പിച്ചു പുറത്തു ചാടി..... ചുമ്മാ ഒരു ഡ്രൈവ്..... അതാകും നല്ലത...