മാതൃക ദമ്പതികൾ
വക്കീൽ വേഷം ഒരു പാട് ആഗ്രഹിച്ചു നേടിയെടുക്കപ്പെട്ട സ്വപ്നം ആയിരുന്നത് കൊണ്ടു ജോലിയോട് ആത്മാർത്ഥത പുലർത്താൻ എപ്പോഴും ശ്രമിക്കാറുണ്ട്... അതുകൊണ്ട് തന്നെ ആകാം പേരെടുത്ത വക്കീൽ ആകാൻ സാധിച്ചതും... വിവാഹ മോചനം ഒരു ഫാഷൻ പോലെ ആയതു കൊണ്ട് ഈയിടെയായി വരുന്ന കേസുകളിലോ കക്ഷികളിലോ പ്രത്യേകിച്ച് പുതുമ ഒന്നും തോന്നാറില്ല... പക്ഷെ ഇന്ന് വന്നു പോയ ഹരി എന്തു കൊണ്ടോ വ്യത്യാസം തോന്നിപ്പിച്ചു... ഹരിയും ഹേമയും സ്നേഹിച്ചു കല്യാണം കഴിച്ചവർ ആണ് ...ആറു വർഷത്തെ ഒച്ചപ്പാടും ബഹളവും ഇല്ലാത്ത ദാമ്പത്യ ജീവിതം അവസാനിപ്പിക്കാം എന്ന് ഹേമ ആണ് പറഞ്ഞതത്രേ... ഹരിക്കത് ഉൾക്കൊള്ളാൻ പറ്റുന്നതിലും അധികം ആയിരുന്നു... പക്ഷെ ഹേമ തീരുമാനത്തിൽ ഉറച്ചു നിൽക്കുക ആണ്.... വക്കീലിനെ കണ്ട് അപ്പോയ്ന്റ്മെന്റ് എടുത്തു വരണം.... അല്ലെങ്കിൽ ഹേമ വക്കീൽ നോട്ടീസ് അയക്കുമെന്ന് പറഞ്ഞതിൻ പ്രകാരം ആണ് ഹരി എന്നെ കാണാൻ എത്തിയത്. തീർച്ചും മറിച്ചും ചോദിച്ചിട്ടും ഹരിയുടെ വായിൽ നിന്നും എന്താണ് അവർക്കിടയിലുള്ള പ്രശ്നമെന്ന് മനസിലാക്കാൻ പറ്റിയില്ല... മാത്രമല്ല ഹരിക്ക് തന്നെ അതിനെ കുറിച്ച് ഒരു ധാരണയും ഇല്ലാ എന്ന് മനസ്സിലാകുകയും ചെയ്തു...പിറ്റേ ദിവസത്തേക്ക് അപ...