സ്വർഗം
എത്ര പെട്ടെന്നാണ് കാലങ്ങൾ കടന്നു പോയത്... അമ്മുക്കുട്ടിയുടെ വിവാഹം ആണ് നടക്കാൻ പോകുന്നത്.... അവൾ പോയി കഴിഞ്ഞാൽ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും?? അനിതയുടെ കയ്യും പിടിച്ചു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ഉണ്ടാകാൻ പോകുന്ന ഭൂകമ്പം നല്ല നിശ്ചയം ഉണ്ടായിരുന്നു എനിക്ക്.... തറവാടിന്റെ പേരും പ്രശസ്തിയും പറഞ്ഞു അനിതക്കു കിട്ടിയിട്ടുള്ള മാനസിക പീഢനങ്ങൾ ചില്ലറയല്ല.... പക്ഷെ ഇല്ലാത്ത സ്വർണ്ണ മോഷണക്കുറ്റം ചുമത്തി അനിതയെ തല്ലി ചതക്കുന്നത് കണ്ടതോടെ തറവാട്ടിൽ നിന്നും പടിയിറങ്ങി... എറണാകുളത്ത് നിന്നും വയനാട്ടിലേക്ക് ട്രാസ്‌ഫെർ വാങ്ങി ഞങ്ങളുടെ ലോകം കെട്ടിപ്പെടുത്തു... അനിതയും ജോലിക്ക് കയറി...ആരോരുമില്ലാത്ത അവസ്ഥയിലും ഞങ്ങൾ സന്തോഷം കണ്ടെത്തി.... നാട്ടിലുള്ള വളരെ അടുത്ത സുഹൃത്തുക്കൾ വഴി രണ്ടു വീടുകളിലെയും വിശേഷങ്ങൾ ഒരു പരിധി വരെ അറിഞ്ഞിരുന്നു.... കല്യാണം കഴിഞ്ഞു രണ്ടു വർഷം ആയിട്ടും കുഞ്ഞുങ്ങൾ ആകാതിരുന്നപ്പോഴാണ് ഞങ്ങൾ ഡോക്ടറെ കാണുവാൻ തീരുമാനിച്ചത്... ഒരിക്കലും കുട്ടികൾ ഉണ്ടാകില്ല എന്ന നിഗമനത്തിൽ ഡോക്ടർമാർ കയ്യൊഴിഞ്ഞു...... പല ആശുപത്രികൾ... ആയുർവ്വേദം... അലോപ്പൊതി... ഹോമിയോ.... കാണാത്ത ഡോക്ടർമാർ ഇല്ലാ...